ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന് ചിക്കാഗോയിൽ പ്രൗഢ ഗംഭീരമായ തുടക്കം. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിലും കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെയും ക്നാനായ റീജിയണിലെ മുഴുവൻ വൈദീകരുടെയും സഹ കാര്മികത്വത്തിലുമായി അർപ്പിക്കപ്പെട്ട ദിവ്യബലിയോടെയാണ് മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഫാമിലി കോൺഫറൻസിന് തിരശീലയുയർന്നത്. ഫാമിലി കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൻ ഡയറക്ടറുമായ മോൺ. തോമസ് മുളവനാൽ പിതാക്കന്മാർക്കും വൈദീകർക്കും നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ക്നാനായ റീജിയൺ അംഗങ്ങൾക്കും സ്വാഗതം ആശംസിച്ചു. ദിവ്യബലി  മദ്ധ്യേ മാർ ജോസഫ് പണ്ടാരശ്ശേരിൽ സന്ദേശം നൽകി. ദിവ്യബലിയെ തുടർന്ന് ഫാമിലി കോൺഫറൻസിന്റെ ഔദ്യോഗികമായ ഉദ്ഘാടനം മാർ ജേക്കബ് അങ്ങാടിയത്ത് നിർവ്വഹിച്ചു. മെത്രാഭിഷേകത്തിന്റെ വാർഷികം ആഘോഷിക്കുന്ന മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് കേക്ക് മുറിച്ച് റീജിയൻ അംഗങ്ങളുമായി സന്തോഷം പങ്കുവെച്ചു. തുടർന്ന് ഫാ. ജോസഫ് പാംപ്ലാനി ഫാമിലി കോൺഫറൻസിന്റെ ആദ്യ സെഷന് ചുക്കാൻ പിടിച്ചു. ഉച്ച കഴിഞ്ഞ് കുടുംബ സദസ്സുകളുടെ പ്രീയ വചന പ്രഘോഷകനും, നർമ്മത്തിൽ ചാലിച്ചെടുത്ത ദൈവീക ചിന്തകൾ കൊണ്ട് ആളുകളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് പുത്തെൻപുരയിൽ പ്രസംഗം ആരംഭിച്ചതോടെ പള്ളിയും ഹാളും ജനനിബിഡമായി കഴിഞ്ഞിരുന്നു.  

ഇതേ സമയം തന്നെ ചിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവക ദൈവാലയത്തിൽ മുന്നൂറ്റി അൻപതോളം യുവജനങ്ങൾക്ക് വേണ്ടി പ്രത്യേക പരിപാടികൾ കൈറോസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിരുന്നു. ബ്രദർ റെജി  കൊട്ടാരത്തിന്റെ നേതൃത്വത്തിൽ കൈറോസ് ടീമംഗങ്ങൾ യുവജനങ്ങളെ പ്രായത്തിനനുസരിച്ച് വേർതിരിച്ച് പ്രത്യേകം പ്രത്യകമായാണ് ക്ലാസ്സുകൾ നയിച്ചത്. ഉച്ചക്ക് അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ മാർ ജേക്കബ് അങ്ങാടിയത്ത് മുഖായ കാർമികത്വം വഹിക്കുകയും മാർ ജോസഫ് പണ്ടാരശ്ശേരിൽ, ക്നാനായ റീജിയണിലെ മുഴുവൻ വൈദീകർ എന്നിവർ സഹ കാർമ്മികരാവുകയും ചെയ്തിരുന്നു. ഉച്ച കഴിഞ്ഞ് സുപ്രസിദ്ധ വചന പ്രഘോഷകൻ മാർക്ക് നീമോ,  ഫെമിയ & ടോണി മരൂർ  എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. 

വൈകുന്നേരം ഏഴുമണിയോടെ ഇരു ദൈവാലയങ്ങളിലുമായി കോൺഫ്രൻസിൽ പങ്കെടുത്തുവന്നെവർ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ കലാ സന്ധ്യക്കായി ഒരുമിച്ച് കൂടി. മേരി ആലുങ്കൽ ഗ്രേസി വാച്ചാച്ചിറ എണ്ണിയവരുടെ നേതൃത്വതിലുള്ള കമ്മറ്റിയുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാ സന്ധ്യ വർണ്ണ വിസ്മയമായി മാറി. ഫാമിലി കോൺഫറൻസിന്റെ തീം സോങ്ങിന് ഒപ്പം ചുവടുകൾ വച്ച് കൊണ്ട് ചിക്കാഗോയിലെ കലാകാരികൾ അവതരിപ്പിച്ച സ്വാഗത നൃത്തം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തീം സോങ് രചിച്ച സിറിൾ മുകളേലിനെ വേദിയിൽ പൊന്നാടയണിയിച്ചുകൊണ്ട് മാർ ജോസഫ് പണ്ടാരശ്ശേരിൽ ആദരിച്ചു. ഈ ഗാനവും മയാമി സെന്റ് ജൂഡ് ക്നാനായ ഇടവക വികാരി ഫാ, സുനി പടിഞ്ഞാറേക്കര രചന നിർവ്വഹിച്ച ഗാനങ്ങളും ഉൾപ്പെടുത്തികൊണ്ട് പീറ്റർ ചേരാനല്ലൂർ സംഗീത സംവിധാനം നിർവ്വഹിച്ച പാരഡൈസ് എന്ന ക്രിസ്തീയ ഗാനങ്ങളുടെ പ്രകാശനം കൈറോസ് മിനിസ്ട്രിക്ക് നേതൃത്വം നൽകുന്ന ബ്രദർ റെജി കൊട്ടാരത്തിന് നൽകികൊണ്ട്  മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു. തുടർന്ന് ചിക്കാഗോ ഷിക്കാഗോ സെന്റ് മേരീസ്, ചിക്കാഗോ സേക്രട്ട് ഹാർട്ട്, ന്യൂയോർക്ക് സെന്റ് മേരീസ് & സെന്റ് ജോസഫ് മിഷൻ എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ ഉന്നത നിലവാരം പുലർത്തി. വി. പൗലോസിന്റെ കഥ പറയുന്ന സേക്രട്ട് ഹാർട്ട് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട നാടകം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. ഫാ. തോമസ് മുളവനാൽ, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറം, ടോണി പുല്ലാപ്പള്ളി, സാബു മുത്തോലം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ഇരു ഇടവകകളിലെയും കൈക്കാരൻമാരുടെയും മറ്റു കമ്മറ്റി അംഗങ്ങളുടെയും സഹകരണത്തോടെ പരിപാടികൾക്ക് നേതൃത്വം നൽകി.

family_conference_ianuguration 

LEAVE A REPLY

Please enter your comment!
Please enter your name here