ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് എപ്പിഫനി മാര്‍ത്തോമ്മാ ഇടവകയുടെ 36-ാമത് ഇടവകദിനാഘോഷം ജൂലൈ 2ന് ഞായറാഴ്ച ശുശ്രൂഷാനന്തരം സമുചിതമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വികാരി അറിയിച്ചു. മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഇടവകദിനത്തില്‍ മുഖ്യാതിഥിയായി ഇടവകദിന സന്ദേശം നല്‍കുന്നതാണ്.

അന്നേദിവസം രാവിലെ 9.30 ന് ആരംഭിയ്ക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. ഇടവകദിനത്തോടനുബന്ധിച്ച് തിരുമേനിയുടെ 87-ാം ജന്മദിനവും ആഘോഷിയ്ക്കുന്നതാണ്.

ഇടവകദിനത്തില്‍ തന്റെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹകരമാകുവാന്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തായെ സമുചിതമായി സ്വീകരിയ്ക്കുന്നതിന് എപ്പിഫനി ഇടവകയിലെ വിശ്വാസമൂഹം ഒരുങ്ങിക്കഴിഞ്ഞുവെന്ന് വികാരി റവ.ജോജി തോമസ് പറഞ്ഞു.

ഇപ്പോള്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരിയ്ക്കുന്ന മെത്രാപ്പോലീത്താ ജൂലൈ 9ന് കാനഡയിലെ ടൊറന്റോ, 16ന് ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍, 23ന് ന്യൂയോര്‍ക്ക് സെന്റ് ജെയിംസ് ഇടവകകള്‍ സന്ദര്‍ശിച്ച് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 23ന് കേരളത്തിലേക്ക് മടങ്ങിപ്പോകും.

Most Rev.Dr. Joseph Mar Thoma Metropolitan

LEAVE A REPLY

Please enter your comment!
Please enter your name here