ന്യൂയോര്‍ക്ക്: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതന്‍സ് (Nathans) ഹോട്ട് ഡോഗ് തീറ്റ മത്സരത്തില്‍ ജോയ് ചെസ്റ്റ്‌നട്ടിന് റിക്കോര്‍ഡ് വിജയം.
ന്യൂയോര്‍ക്ക് കോണി ഐലന്റില്‍ നടന്ന മത്സരത്തില്‍ 72 ഹോട്ട് ഡോഗുകള്‍ വെറും 10 മിനുട്ട്‌കൊണ്ടാണ് ചെസ്റ്റ്‌നട്ട് അകത്താക്കിയത് ഇത് അദ്ധേഹത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണ്.
2007 മുതല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ചെസ്റ്റ്‌നട്ടിന് 2015 ല്‍ മാത്രമാണ് പരാജയം രുചിക്കേണ്ടിവന്നത്. 2015 ല്‍ മാറ്റ് സ്‌റ്റോണിനായിരുന്നു വിജയം. 2017 ലെ രണ്ടാം സ്ഥാനം കാര്‍മന്‍ (24) പത്തുമിനിട്ടുകൊണ്ട് അകത്താക്കിയത് 62 ഹോട്ട് ഡോഗുകളാണ്.
മുപ്പത്തിമൂന്ന് വയസ്സുകാരനായ ചെസ്റ്റ്നട്ട് കഴിഞ്ഞവര്‍ഷം 70 ഹോട്ട് ഡോഗുകളും ബണ്ണും മാത്രമാണ് കഴിച്ചത്. നേതന്‍സ് തീറ്റ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് 10000 ഡോളറാണ് സമ്മാനതുകയായി ലഭിക്കുക.
2016 ലെ വളരെ കടുത്തതായിരുന്നുവെന്നും എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല മത്സരമായിരുന്നുവെന്നും ചെസ്റ്റ്‌നട്ട് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മാസം നടന്ന വേള്‍ഡ് ഐസ് ക്രീം സാന്‍ഡ്വിച്ച് മത്സരത്തില്‍ ചെസ്റ്റ്‌നട്ടും എതിരാളി മാറ്റ് സ്റ്റോണും 25 വീതം ആറ് മിനിട്ടിനുള്ളില്‍ കഴിച്ചു. ടൈ ബ്രേക്കറില്‍ ചെസ്റ്റ്‌നട്ടിനായിരുന്നു വിജയം.
കോണി ഐലന്റില്‍ ഇനിയും എത്രവര്‍ഷം കൂടി ചെസ്റ്റ്‌നട്ടിന് വിജയം ആവര്‍ത്തിക്കാനാകും എന്നാണ് കാണികള്‍ ഉറ്റു നോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here