ഡിട്രോയിറ്റ്: ആദ്ധ്യാ ത്മികത യുടെയും കലാ  സാംസ്കാരിക പാരമ്പര്യത്തിന്റെയും      ശക്തി വിളമ്പരം ചെയ്ത്   കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കൺവെൻഷന് കൊടിയിറങ്ങി . വിദേശ രാജ്യത്തു നടന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മ ആയി മാറിയ കൺവെൻഷൻ സങ്ഗടക മികവിൻെ കാര്യത്തിൽ അമേരിക്കയിൽ  നടന്ന  ഏറ്റവും മികച്ചതായി     .

വൈദിക ദര്‍ശനത്തിന്റെ ബഹുസ്വരത സംബന്ധിച്ച് വിവിധ സെമിനാറുകളും പ്രസംഗങ്ങളും  ചർച്ചകളും ഉന്നത നിലവാരം പുലർത്തി .സ്വാമി ബോധാനന്ദ,സ്വാമി ചിദാനന്ദപുരി ,ഡോ എന്‍ ഗോപാലകൃഷ്ണന്‍, സി രാധാകൃഷ്ണന്‍, പ്രൊ. വി മധുസൂദനന്‍ നായര്‍, ഡോ പദ്മകുമാർ , മണ്ണടി ഹരി തുടങ്ങി യ  പ്രമുഖരാണ് ആദ്യാത്മിക വിഷയങ്ങൾ കൈകാര്യം ചെയ്തത്.

സമ്മേളന സ്ഥലത്തു പ്രതേയകം  തയ്യാറാക്കിയ അമ്പലവും  സമ്മേളന വേദിയിലെയും ഹാളുകളിലെയും ചിത്രങ്ങളും.ഭജനയും പൂജയും  ആദ്യാത്മിക  അനുഭൂതി ഉണ്ടാക്കി .

ക്ഷേത്ര വാദ്യങ്ങളുടെയും തനതു കലകളുടെയും വര്‍ണശമ്പള ഘോഷയാത്രയോടെ ആരംഭിച്ച നാലു ദിവസത്തെ കൺവൻഷ നിൽ മുടിയേറ്റ്,തായമ്പക ,കഥകളി, തെയ്യം , മോഹിനിയാട്ടം ,കുടിയാട്ടം, ഓട്ടൻതുള്ളൽ  തുടങ്ങിയ കലാരൂപങ്ങൾ അതാതു രംഗത്തെ പ്രശസ്തർ അവതരിപ്പിച്ചു. നൃത്തനൃത്യങ്ങളും സംഗീത സദസുകളും ചതുര്‍യുഗങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന നൃത്തോത്സ വവും , യുവമോഹിനി സൗന്ദര്യമത്സ രവും   മാതൃകദമ്പതികളെ കണ്ടെത്താനുള്ള നളദമയന്തി മത്സ രവും   ഒക്കെ  കൺവെൻഷന്  ഉത്സവച്ഛയ പകർന്നു.കീഴില്ലം ഉണ്ണികൃഷ്ണൻ ,കലാമണ്ഡലം ശിവദാസ് , പല്ലാവൂർ ശ്രീകുമാർ മാരാർ ,ഡോ നീന പ്രസാദ് ,കലാമണ്ഡലം മനോജ് കുമാർ ,കലാമണ്ഡലം സുകുമാരൻ, ജിഷ്ണു നമ്പൂതിരി , വിജയ യേശുദാസ്  തുട ങ്ങിയവർ   കല പ്രകടനം നടത്താനെത്തി.

സൂപ്പർ സ്റ്റാർ സുരേഷ് ഗോപി,  ഹോളിവുഡ്  നടി ഇഷാ തൽവാർ എന്നിവരുടെ .സാന്നിധ്യ   കൺ വൻഷനു   താരശോഭ  നൽകി . ചെണ്ട മേളവും ശ്രീങ്കരി മേളവും പരിപാടികൾക്ക് താളക്കൊഴുപ്പ് നൽകി 

വിവരസാങ്കേതികരംഗത്തും ആരോഗ്യമേഖലയിലും വിജയം കൈവരിച്ച പ്രമുഖ മലയാളി സംരംഭകരും ബിസിനസ്സ് ഗ്രൂപ്പുകളും പങ്കെടു ത്ത     പ്രൊഫഷണല്‍ സമ്മിറ്റ് പ്രത്യേകതയായി രുന്നു. യൂവാക്കളുടെ  പ്രാ തിനിധ വും പങ്കാളിത്തവും  ശ്രെദ്ധേ യമായി . 

പ്രസിഡണ്ട് സുരേന്ദ്രൻ നായർ ,  വൈസ്  പ്രസിഡന്റ്   വിനോദ്  ബാഹു     ലെയ്ൻ , സെക്രട്ടറി    രാജേഷ് കുട്ടി , ജോയിന്റ്  സെക്രട്ടറി കൃഷ്ണ രാജ് ,ട്രഷറർ സുദർശന കുറുപ്പ്,  ജോയിന്റ് ട്രഷറർ  രഘു നായർ , ചെയർമാൻ  രാജേഷ് നായർ ,ട്രസ്റ്റീ ചെയർമാൻ  ഷിബു ദിവാകരൻ , വൈസ് ചെയർമാൻ രതീഷ് നായർ തുടങ്ങ യവർ  നേതൃത്വം  നൽകി .അടുത്ത കൺവെൻഷന് ൨൦൧൯ ന്ദ്] ന്യൂ ജേഴ്‌സി യിൽ നടക്കും കോൺവെഷൻ പതാക പ്രസിഡണ്ട് സുരേന്ദ്രൻ നായർ പുതിയ  പ്രസിഡണ്ട്  രേഖ മേനോന് കൈമാറി.

2 3 4 5 6 7

LEAVE A REPLY

Please enter your comment!
Please enter your name here