ഒഹായോ: നോര്‍ത്ത് അമേരിക്കയില്‍ എല്ലാവര്‍ഷവും നടന്നു വരുന്ന ചരിത്ര പ്രസിദ്ധ മായ മലയാളി  പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന്‍റെ ‘മൈല്‍ സ്റ്റോണ്‍’ എന്ന സ്മരണിക പുറത്തിറക്കി.

ജൂണ്‍ 29 മുതല്‍ ജൂലൈ രണ്ട് വരെ ഒഹായോയില്‍ നടന്ന 35 മത് കോണ്‍ഫറന്‍സില്‍ വെച്ച്, ഡാളസില്‍ നടന്ന സമ്മേളനത്തിന്‍റെ കണ്‍വീനര്‍ ആയിരുന്ന റവ. ഷാജി കെ. ഡാനിയേല്‍ സ്മരണികയുടെ ആദ്യ പ്രതി റവ. ഡോ. ബേബി വര്‍ഗീസിന് നല്‍കിയാണ് സുവനീര്‍ പുറത്തിറക്കിയത്. 1983 ല്‍ നടന്ന ആദ്യ സമ്മേളനം മുതല്‍ കഴിഞ്ഞവര്‍ഷം ഡാളസില്‍ നടന്ന 34-ാമത് കോണ്‍ഫറന്‍സ് വരെയുള്ള ചരിത്രങ്ങള്‍, ഭാരവാഹികളുടെ ചിത്രങ്ങള്‍ മുതലായവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ആകര്‍ഷക്ങ്ങളായ ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, കാര്‍ട്ടൂണുകള്‍ മുതലായ സാഹിത്യ വിഭവങ്ങളാല്‍ സമ്പുഷ്ടമായ ഈ സ്മരണിക വരും തലമുറകള്‍ക്കു കോണ്‍ഫറന്‍സിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും ആത്മീയ പ്രചോദനമായി തീരുവാനും ഈ സ്മരണിക ഉപയുക്തമാകുമെന്ന് നാഷണല്‍ സെക്രട്ടറി ആയിരുന്ന ബ്രദര്‍ റ്റിജു തോമസ് പ്രസ്താവിച്ചു. ഒഹായോ കോന്‍ഫറന്‍സില്‍ വിതരണം ചെയ്ത് കൂടാതെ മറ്റു ഫാമിലികോണ്‍ഫറന്‍സുകളിലും ഈ സ്മരണിക ലഭിക്കുന്നതാണ്. കൂടാതെ എല്ലാ സഭകളിലും ലഭിക്കത്തക്ക ക്രമീരണങ്ങളും ചെയ്തുവരുന്നു.

റവ. ഷാജി കെ. ഡാനിയേല്‍, റ്റിജു തോമസ്, തോമസ് വര്‍ഗീസ്, ജോണ്‍സ് പി. മാത്യൂസ്, രാജന്‍ ആര്യപ്പള്ളില്‍, ഷാജി മണിയാറ്റ്, വെസ്ലി മാത്യു, ഏബ്രഹാം മോനിസ് ജോര്‍ജ്, ജോയി തുമ്പമണ്‍, റോയി മേപ്രാല്‍, റവ. റോയി വാകത്താനം, റവ. മോനി മാത്യൂ, റവ. ഈശോ ഫിലിപ്പ് എന്നിവര്‍ എഡിറ്റോറിയലില്‍ പ്രവര്‍ത്തിക്കുന്നു.
Souvneir published

LEAVE A REPLY

Please enter your comment!
Please enter your name here