ചിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബാസ്കറ്റ് ബോൾ ടൂർണമെൻറിൽ കോളേജ് വിഭാഗത്തിൽ “ബിഗ് ബോളേഴ്‌സ്  ബ്രാൻഡും” ഹൈ സ്കൂൾ വിഭാഗത്തിൽ ” നോ മേഴ്‌സിയും ” വിജയികളായി . രാവിലെ 9 മണിക്ക് മൗണ്ട്  പ്രോസ്പെക്ടറിലുള്ള  റെക്‌ പ്ലെക്സ്  പാർക്ക് ഡിസ്ട്രിക്ടിൽ പ്രസിഡന്റ് രഞ്ജൻ എബ്രഹാം ഉൽഘാടനം ചെയ്ത ടൂർണമെൻറിൽ 14 ടീമുകൾ ആണ് പങ്കെടുത്തത് .

വളരെ ഉന്നത നിലവാരം പുലർത്തിയ മത്സരങ്ങൾ ആയിരുന്നു എല്ലാ മത്സരവും . കോളേജ് വിഭാഗം ഫൈനൽ മത്സരത്തിൽ റോഷൻ മുരിങ്ങോത്തു നയിച്ച ബിഗ് ബോളർ ബ്രാൻഡ് അവസാന നിമിഷത്തിലാണ്  എബി  അലക്സാണ്ടർ നയിച്ച SMD  യെ പരാജയപ്പെടുത്തിയത്. കെവിൻ റോയ്, സാം ഡേവിഡ്, ജസ്റ്റിൻ നെല്ല , അലിഷ് കൂപ്ലി , ജിതിൻ ഫിലിപ്പ്, ബെഞ്ചി ജോസ്, മാക്സ് തച്ചേട്ട് , എബ്രഹാം മണപ്പള്ളിൽ , സേവ്യർ മണപ്പള്ളിൽ, സിറിൾ ഫിലിപ്പ്, എബിൻ സാം, കെവിൻ കളപ്പുരയിൽ, സിറിൾ മാത്യു തുടങ്ങിയവരാണ് വിജയിച്ച ടീമിൽ ഉണ്ടായിരുന്നത്

വിജയികൾക്ക്  അഗസ്റ്റിൻ കരിംകുറ്റിയിൽ സ്പോൺസർ ചെയ്ത എവർ റോളിങ്ങ്  ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു. രണ്ടാംസ്ഥാനം ലഭിച്ചവർക്ക്  എവർ റോളിങ്ങ്  ട്രോഫിയും  ടോം സണ്ണി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ലഭിച്ചു.

ഹൈ സ്കൂൾ വിഭാഗത്തിലും  ഇഞ്ചോടിഞ്ചു പോരാടിയ മത്സരത്തിന്റെ അവസാന നിമിഷത്തിലാണ്  നിക്കി മാണി നയിച്ച “നോ മേഴ്‌സി” ടീം ഷിജിൽ പാലക്കാട്ട് നയിച്ച “വൂൾഫ് പാക്ക് ടീമിനെ പരാജയപ്പെടുത്തിയത്. സിറിൾ മാത്യു, മാക്സ് തച്ചേട്ട്, എബ്രഹാം മണപ്പള്ളിൽ,  മെൽവിൻ സുനിൽ, ക്രിസ് തോമസ്, ലിബിൻ ഫിലിപ്പ്  തുടങ്ങിയവരാണ് വിജയിച്ച ടീമിൽ ഉണ്ടായിരുന്നത്.  വിജയികൾക്ക്  വിനു മാമ്മൂട്ടിൽ സ്പോൺസർ ചെയ്ത എവർ റോളിങ്ങ്  ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു. രണ്ടാംസ്ഥാനം ലഭിച്ചവർക്ക്  ജോസ് സൈമൺ മുണ്ടപ്ലാക്കിൽ  സ്പോൺസർ ചെയ്ത ഏലി സൈമൺ മുണ്ടപ്ലാക്കിൽ മെമ്മോറിയൽ എവർ റോളിങ്ങ്  ട്രോഫിയും ഷിബു മുളയാനിക്കുന്നേൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ലഭിച്ചു.

ജോൺസൻ കണ്ണൂക്കാടൻ നേതൃത്വം നൽകിയ ബാസ്കറ്റ് ബോൾ കമ്മിറ്റിയിൽ മത്തിയാസ് പുല്ലാപ്പള്ളിൽ, ജിതേഷ് ചുങ്കത്  എന്നിവരാണ് ഉണ്ടായിരുന്നത്. യൂത്ത് കൺവീനർ മാരായി  എബി  അലക്സാണ്ടർ , ജോജൊ ജോർജ്, ജെറി കണ്ണൂക്കാടൻ,റോഷൻ മുരിങ്ങോത്തു , ആൽവിൻ രത്തപ്പിള്ളിൽ, കെവിൻ കുഞ്ചെറിയ എന്നിവരാണ് മത്സരങ്ങളുടെയും രെജിസ്ട്രേഷൻ ന്റെയും കാര്യങ്ങൾ നിയന്ത്രിച്ചത്.

തികച്ചും പ്രൊഫഷണൽ ആയി നടത്തിയ മത്സരങ്ങൾ നിയന്ത്രിച്ചത് പ്രൊഫഷണൽ റഫറിമാരായിരുന്നു. ചിക്കാഗോ മലയാളീ സമൂഹത്തിലെ വളരെയധികം കാണികൾ ഈ  മത്സരങ്ങൾ കാണുവാനും പ്രോത്സാഹിപ്പിക്കുവാനും എത്തിയിരുന്നു.

ഡയറക്ടർ ബോർഡ് അംഗങ്ങളായ ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻപുരയിൽ, ഷാബു മാത്യു, ജേക്കബ് പുറയംപള്ളിൽ, സണ്ണി മൂക്കെട്ട്,  ടോമി അമ്പേനാട്ട് , ബിജി സി മാണി  തുടങ്ങിയവർ നേതൃത്വം നൽകി.  ഈ മത്സരങ്ങൾ വിജയകരമായി നടത്തുവാൻ സഹകരിച്ച എല്ലാ സ്പോൺസർ മാർക്കും,  മറ്റു എല്ലാവര്ക്കും ജോൺസൻ കണ്ണൂക്കാടൻ നന്ദി പറഞ്ഞു.

ചിക്കാഗോ യിൽ ഇന്ന് സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  മലയാളീ സംഘടനയായ ചിക്കാഗോ മലയാളീ അസോസിയേഷന്റെ പ്രവർത്തനങ്ങൾ സംഘടനയുടെ വെബ് സൈറ്റ് ആയ www.chicagomalayaleeassociation.org  ലും ഫേസ്ബുക് പേജ് കളിലും ഇമെയിൽ  ഗ്രൂപ്പ് കളിലും നിന്നും അറിയാവുന്നതാണ്. ഈ സംഘടനയിൽ ചേർന്നു പ്രവർത്തിക്കുവാനും ചിക്കാഗോയിലെ ഏറ്റവും വലിയ മലയാളീ കൂട്ടായ്മയുടെ ഭാഗമാകുവാനും ആഗ്രഹിക്കുന്നവർ പ്രസിഡന്റ് രഞ്ജൻ എബ്രഹാം (  847 287 0661 ) സെക്രട്ടറി ജിമ്മി കണിയാലി  ( 630 903 7680  ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

Inauguration by President Renjan Abraham High School Level Runners Up Wolf Pack receiving Trrophy High School Level Champions NO Mercy  Receiving Trophy College Level Runners up SMD Receiving trophy College Level Champions Big Baller Brand Receiving Trophy

LEAVE A REPLY

Please enter your comment!
Please enter your name here