ന്യൂജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) എല്ലാ വര്‍ഷവും നടത്തി വരാറുള്ള  ഓണാഘോഷ ചടങ്ങുകള്‍ ഈ വര്‍ഷം   സെപ്തംബര്‍ 16 ശനിയാഴ്ച ന്യൂ ജേഴ്‌സി മോണ്ട് ഗോമറി ഹൈസ്‌കൂളില്‍  വച്ച് നടത്തപ്പെടുന്നു. ചടങ്ങിന്റെ  ഔദ്യോഗിക ടിക്കറ്റ് വില്പന ഉദ്ഘാടനം എഡിസണ്‍ ഹോട്ടല്‍ ലൈബ്രറിയില്‍ വച്ച് ജൂലൈ 16 ഞായാറാഴ്ച വൈകിട്ട് സംഘടിപ്പിച്ചു, ചടങ്ങില്‍ പ്രസിഡന്റ് സ്വപ്ന രാജേഷിന്റെ പക്കല്‍ നിന്നും ആദ്യ   ടിക്കറ്റ് ഏറ്റു വാങ്ങിക്കൊണ്ട്  ദിലീപ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു, താര ആര്‍ട്‌സ് വിജയന്‍ മേനോന്‍, അനിയന്‍ ജോര്‍ജ്, ഫോമാ ജനറല്‍ സെക്രട്ടറി  ജിബി തോമസ് മോളോപറമ്പില്‍, ജോസ് വിളയില്‍ , രാജു പള്ളത്ത്, സുനില്‍ െ്രെട സ്റ്റാര്‍,മാലിനി നായര്‍, രാജന്‍ ചീരന്‍,  ഷിറാസ് യുസഫ്, ഷീല ശ്രീകുമാര്‍,  ആനി ജോര്‍ജ്, സജി ജോര്‍ജ്,  ജിനു അലക്‌സ്, സുധീര്‍ നമ്പ്യാര്‍, ആനി ലിബു തുടങ്ങി അനേകം പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. 

വൈസ് പ്രസിഡന്റ് അജിത് കുമാര്‍  ഹരിഹരന്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ്,  ജോയിന്റ് ട്രഷറര്‍ സണ്ണി വാലിപ്ലാക്കല്‍ , നന്ദിനി മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്),  പ്രഭു കുമാര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്),  കെവിന്‍ ജോര്‍ജ്  (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍  അഫയേഴ്‌സ് ), അലക്‌സ് മാത്യു  (എക്‌സ് ഒഫീഷ്യല്‍ ), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) തുടങ്ങി  മറ്റ് അനേകം വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു, ഏഷ്യാനെറ്റ്,  പ്രവാസി, ഫഌവഴ്‌സ്, അശ്വമേധം ന്യൂസ്, ഇമലയാളി, സംഗമം ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ക്കു വേണ്ടി ഷിജോ പൗലോസ്, മഹേഷ് കുമാര്‍ അടക്കമുള്ള പ്രതിനിധികളും പങ്കെടുത്തു.

താരാ ആര്‍ട്‌സ് അവതരിപ്പിക്കുന്ന ഷോ 2017 എന്ന ഡാന്‍സ് മ്യൂസിക് കോമഡി  പരിപാടി ഓണാഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടും, വിനീത്, ലക്ഷ്മി ഗോപാല സ്വാമി, സുബി, വിവേകാനന്ദ് തുടങ്ങി നല്ല ഒരു താര നിരയാണ് ആഘോഷങ്ങള്‍ക്ക്  നിറം പകരുവാന്‍ ഇത്തവണ എത്തുന്നത്.ഈ മാസം 31 നകം ടിക്കറ്റുകള്‍ കരസ്ഥമാക്കുന്നവര്‍ക്ക്  നിരക്കുകളില്‍ പ്രത്യേക ഇളവുകള്‍ ലഭ്യമാണ്.

എല്ലാവരെയും കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്ണ്ടസി (കാന്‍ജ്) യുടെ  ഓണാഘോഷ ചടങ്ങുകളിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി   വൈസ് പ്രസിഡന്റ് അജിത് കുമാര്‍  ഹരിഹരന്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ്, ട്രഷറര്‍ എബ്രഹാം ജോര്‍ജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here