ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ  വിജയഘടകങ്ങളിലൊന്നായിമാറിയ ഗായകസംഘത്തിനെ ഏവരും പ്രശംസിച്ചു. കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് ബ്രൂക്‌ലിന്റെ നേതൃത്വത്തിലായിരുന്നു 57 അംഗ ഗായകസംഘം. 

കോണ്‍ഫറന്‍സ് ദിനങ്ങളിലൊക്കെയും രാവിലെയും വൈകുന്നേരവും അര്‍ഥസംപുഷ്ടവും ശ്രുതിമധുരവും ശ്രവണസുന്ദരവുമായ ഗാനങ്ങള്‍ ആലപിച്ച ഗായകസംഘം പരി. കാതോലിക്കാ ബാവയുടെ വരവേല്‍പിന് ”സ്വാഗതമേ ശോഭിത മോറാന്‍ ‘ പാടിയത് ഹൃദയാവര്‍ജ്ജകമായിരുന്നു. ഉദ്ഘാടനസമ്മേളനവേദിയില്‍ അമേരിക്കന്‍ ദേശീയഗാനവും കാതോലിക്കാമംഗളഗാനവും ആലപിച്ചതും ഏറെ  പ്രശംസ നേടി. 

ഇംഗ്ലീഷിലായിരുന്ന തീം ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തി സംഗീതം നല്‍കിയത് കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ അച്ചന്റെ മകന്‍ ആദര്‍ശ്  പോള്‍ വറുഗീസ് ആയിരുന്നു. റവ. ഡോ. വറുഗീസ് എം ഡാനിയലിന്റെ  ‘തലമുറകള്‍ക്കുടയവന്‍ യേശുനാഥന്‍ ‘ എന്ന ഗാനവും ശ്രദ്ധേയമായി. ഫാ. ബാബു കെ മാത്യുവും  ഒരു ഗാനം രചിച്ചു- സ്വര്‍ഗസനാതനവചനമതാലിപി എന്നു തുടങ്ങുന്നത്. 
കോണ്‍ഫറന്‍സിനായി പ്രത്യേകിച്ച് രചിച്ചതടക്കം ക്വയര്‍മാസ്റ്റര്‍ ജോസഫ് പാപ്പന്‍ രചിച്ച് സംഗീതം പകര്‍ന്ന അഞ്ച് ഗാനങ്ങളും മേന്‍മയേറിയവയായിരുന്നു. ഗായകസംഘം ഉള്‍പ്പെട്ട 10 ഇടവകകളെയും ഉള്‍പ്പെടുത്തി ജോസഫ് പാപ്പന്‍ രചിച്ച ‘പതിനാലു വര്‍ഷം’ എന്ന ഗാനവും ശ്രദ്ധേയമായി.
വെസ്റ്റ് സെയ്‌വില്‍ സെന്റ്‌മേരീസ്, ജാക്‌സണ്‍ഹൈറ്റ്‌സ് സെന്റ്‌മേരീസ്, സെന്റ് തോമസ് ലോംഗ് ഐലന്‍ഡ്, ബ്രൂക്‌ലിന്‍ സെന്റ് ബസേലിയോസ്, ഗാര്‍ഡന്‍സിറ്റി സെന്റ് ബേസില്‍, ലോംഗ്  ഐലന്‍ഡ് സെന്റ് സ്റ്റീഫന്‍സ്, ബെല്‍റോസ് സെന്റ് ജോണ്‍സ്, എല്‍മോണ്ട് സെന്റ് ബസേലിയോസ്, ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ്, ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് എന്നീ 10 ഇടവകകള്‍ ചേര്‍ന്നതാണ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഓഫ് ക്വീന്‍സ്, ലോംഗ്  ഐലന്‍ഡ്, ബ്രൂക്‌ലിന്‍.
ക്വയര്‍ പ്രസിഡന്റായി വെരി. റവ. പൗലൂസ് ആദായി കോര്‍ എപ്പിസ്‌കോപ്പ സേവനമനുഷ്ഠിക്കുന്നു. ക്വയര്‍ കോഓര്‍ഡിനേറ്റര്‍മാരായി ഫെനു മോഹന്‍, മിനി കോശി എന്നിവരും പ്രവര്‍ത്തിക്കുന്നു. ജോസഫ് പാപ്പന്‍(റെജി- ഏയ്ഞ്ചല്‍ മെലഡീസ്) ക്വയര്‍ മാസ്റ്റര്‍

Choir with leaders and officials Choir 2.

LEAVE A REPLY

Please enter your comment!
Please enter your name here