ന്യൂ യോർക്ക് : ഇന്ത്യാ ഡേ പരേഡ് നമ്മളെ അഭിമാന പുളകിതരാക്കും. അനേക ഭാഷ സംസാരിച്ചാലും ഹൃദയത്തിൽ ഇന്ത്യ തന്നെ. ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊരിടത്തും ഇത് പോലെ കണ്ടിട്ടില്ല. “സാരെ ജഹാൻസെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ”, ആഗസ്റ്റ് 12ന്ക്വീന്‍സ് ഹില്‍സൈഡ് അവന്യുവില്‍ ഈ വാക്കുകൾ അലയടിക്കും. രണ്ടാമത് ഇന്ത്യാ ഡേ പരേഡിന് തയ്യാറെടുക്കുകയാണ് ന്യൂ യോർക്ക് ക്യൂൻസ് നഗരം.

രണ്ടാമത് ഇൻഡ്യാ ഡേ പരേഡിനുള്ള ഒരുക്കങ്ങൾ  ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സംഘാടകരായ  ഫ്ലോറല്‍ പാര്‍ക്ക് ബെല്‍റോസ് മര്‍ച്ചന്റ്സ് അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വിവിധ ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളുടെ സഹകരണത്തോടെയാണ് പരേഡ് നടക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യാ ഡേ പരേഡ് ഇന്ത്യൻ സമൂഹത്തിന്റെ അഭിമാനമാണ്. ക്യുൻസിലെ ഏറ്റവും വര്‍ണശബളമായ ഇന്ത്യൻ വാര്‍ഷികാഘോഷങ്ങളിലൊന്നാണ് ഇന്ത്യാ ഡേ പരേഡ്. നമ്മുടെ ചരിത്രവും പാരമ്പര്യവും സുവര്‍ണ്ണകാലങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുകയും സത്യസന്ധതയും പരിശുദ്ധവിചാരങ്ങളും വച്ചു പുലര്‍ത്തുന്നതിനും രാഷ്‌ട്രപുരോഗതിക്കായി അദ്ധ്വാനിക്കുവാനും ഈ ത്രിവര്‍ണ്ണവും ആഘോഷവും  നമുക്ക്‌ പ്രേരണ നല്‍കുന്നതായി സംഘാടകർ അറിയിച്ചു. “ഇന്ന്‌ നാം ഏത്‌ കൊടിക്കീഴിലാണോ നില്‍ക്കുന്നത്‌, ഏതിനെയാണോ നമ്മളിപ്പോള്‍ അഭിവാദനം ചെയ്‌തത്‌, ആ കൊടി ഒരു സമുദായത്തിന്റെയും കൊടിയല്ല. ഒരു രാഷ്‌ട്രത്തിന്റെ പതാകയാണ്‌. ഇന്ന്‌ ഈ കൊടിക്കീഴില്‍ നില്‍ക്കുന്ന എല്ലാവരും ഇന്ത്യാക്കാരാണ്‌. ഹിന്ദുക്കളല്ല, മുസ്ലീങ്ങളല്ല; ഇന്ത്യാക്കാര്‍, സന്നദ്ധഭടന്മാര്‍. ഇന്ന്‌ ഈ പതാകയെ അഭിവാദ്യം ചെയ്‌തവര്‍ അതിന്റെ അന്തസ്സിനുവേണ്ടി ജീവാര്‍പ്പണം ചെയ്യുവാന്‍ ഒരുക്കമായിരിക്കണം. ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കുക. പാറിപ്പറക്കുന്ന ഈ പതാക താഴ്‌ത്തപ്പെടാന്‍ ഏതെങ്കിലും ഒരു ഇന്ത്യാക്കാരന്‍ സ്‌ത്രീയോ, പുരുഷനോ, കുട്ടിയോ ജീവിച്ചിരിക്കുന്നിടത്തോളം പാടില്ല.

ഈ സന്ദേശമാണ് രണ്ടാം ഇൻഡ്യാ പരേഡ് മുന്നോട്ടു വയ്ക്കുന്നത് .

മര്‍ച്ചന്റ് അസോസിയേഷന്റെ ഭാരവാഹികളായ കൃപാല്‍ സിംഗ് (ചെയര്‍മാന്), സുഭാഷ് കപാഡിയ (പ്രസിഡന്റ്), വി എം ചാക്കോ (ബോര്‍ഡ് ഓഫ് ഡയറക്ടര്‍), കോശി ഉമ്മന്‍ (പരേഡ് കമ്മിറ്റി ചെയര്‍മാന്‍), ഹേമന്ത് ഷാ (പ്രോഗ്രാം മാനേജര്‍), ജോസഫ്  തോമസ് (റെജി വലിയകാലാ), ജോര്‍ജ് പറമ്പില്‍ , മാത്യു തോമസ്, സഞ്ചോയ്അഗസ്റ്റിന്‍, ജെയ്‌സണ്‍ ജോസഫ്, തുടങ്ങിയവരാണ് മനോഹരമായ ഇന്ത്യാ ഡേ പരേഡ്  ഒരുക്കങ്ങള്‍ക്ക് നേതുത്വം നല്‍കുന്നത് .

വിവിധ ഇന്ത്യന്‍ സംഘടനകളോടൊപ്പം നിരവധി മലയാളി സംഘടനകളും പരേഡില്‍ പങ്കെടുക്കുന്നതാണ്. ഇന്ത്യയുടെ സാസ്സ്‌കാരിക പൈതൃകം വിളിച്ചറിയിക്കുന്ന ഫ്‌ളോട്ടുകള്‍, ഇന്ത്യന്‍ വിഭവങ്ങള്‍ നിറഞ്ഞ സ്റ്റാളുകള്‍, ഡിജെ, ക്ലാസ്സിക്കല്‍ ഡാന്‍സ്, കുട്ടികള്‍ക്കുള്ള റൈഡുകള്‍, ദേശി പോലീസ് ഓഫീസേഴ്‌സിന്റെ മാര്‍ച്ച്, ബോളിവുഡ് താരങ്ങളായ തനുശ്രീദത്ത, മഹിമ ചൗധരി തുടങ്ങിയവരുടെ സാന്നിധ്യം തുടങ്ങി ഈ വര്‍ഷത്തെ പരേഡ് വമ്പിച്ച വിജയമാക്കുവാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മലയാളി സമൂഹവും മുന്‍പന്തിയില്‍ തന്നെയുണ്ട്.

പരേഡ് തൽസമയം സംപ്രേഷണം ചെയ്യുന്നതിനായി എല്ലാ ഒരുക്കങ്ങളും തയ്യാറായിവരുന്നതായും ഇവൻറ് പ്രൊമോഷൻ ഗ്രൂപ്പ് ആയ ഇവന്റസ്റ്റർ (Evenzter) അറിയിച്ചു. www.unitechtv.us എന്ന ലിങ്കിൽ പരേഡ് തൽസമയം കാണാവുന്നതാണ്.

DAY PARADE FLYER

LEAVE A REPLY

Please enter your comment!
Please enter your name here