അറ്റ്ലാന്‍റ: 2018 ജൂലൈ 19 മുതല്‍ 22 വരെ ഡാളസ് പട്ടണത്തില്‍ ഡി.എഫ്.ഡബ്ലു അന്തര്‍ദേശീയ വിമാനത്താവളത്തിനു സമീപത്തുള്ള ഹയാത്ത് റീജന്‍സി ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്ന 16-ാമത് ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്‍റെ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ന്യുജേര്‍സി ചെറിഹില്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ വച്ച് നടന്ന 15-ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സില്‍ ജൂലൈ 28ന് വെള്ളിയാഴ്ച നടത്തപ്പെട്ട ജനറല്‍ ബോഡി മീറ്റിംഗിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാഷണല്‍ കണ്‍വീനര്‍ റവ. ഡോ. ബേബി വര്‍ഗീസ്, സെക്രട്ടറി അലക്സാണ്ടര്‍ ജോര്‍ജ്, ട്രഷറാര്‍ ജേയിംസ് മുളവന എന്നിവരെ സൗത്ത് ഫ്ളോറിഡായില്‍ നടന്ന കോണ്‍ഫറന്‍സില്‍ വച്ച് തെരഞ്ഞെടുത്തിരുന്നു.

നാഷണല്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട റവ. ഡോ. ബേബി വര്‍ഗീസ് ഇന്ത്യാപെന്തക്കോസ്ത് ദൈവസഭയുടെ ആരംഭകാല പ്രവര്‍ത്തകനും സുവിശേഷകനുമായ പരേതനായ പാസ്റ്റര്‍ ഗീവര്‍ഗീസ് ബേബി യുടെ മകനാണ്. 1973 ല്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത പാസ്റ്റര്‍ ബേബി വര്‍ഗീസ് ഐപിസി ജനറല്‍ വൈസ് പ്രസിഡന്‍റായി രണ്ടുതവണ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഡാളസ് പി.വൈ.സിഡി പ്രസിഡന്‍റ്, ഐ.പി.സി മിഡ് വെസ്റ്റ് റീജിയണ്‍ പ്രസിഡന്‍റ്, ഐ.പി.സി ഫമിലി കോണ്‍ഫറന്‍സ് മുന്‍ കണ്‍വീനര്‍, പിസിനാക്ക് നാഷണല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പാസ്റ്റര്‍ ബേബി വര്‍ഗീസ് കഴിഞ്ഞ 36 വര്‍ഷമായി ഡാളസ് ഐപിസി എബനേസര്‍ ചര്‍ച്ചിന്‍റെ സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു. മികച്ച പ്രഭാഷകനും, സംഘാടകനുമായ ഇദ്ദേഹം, കേരളത്തിലും, നേപ്പാളിലും, ലോകത്തിന്‍റെ വിവിധ മിഷനറി പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. പുന്നക്കല്‍തെക്കേതില്‍ അറുന്നൂറ്റിമഗലം മവേലിക്കരസ്വദേശിയുമാണ്. ഭാര്യ: സൂസി. മക്കള്‍: ഡോ. നാന്‍സി, ഡോ: ബെറ്റ്സി, ഡോ. ജെയിസണ്‍
നാഷണല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ അലക്സാണ്ടര്‍ ജോര്‍ജ് മേക്കഴൂര്‍ പത്തനതിട്ട കൂരിക്കാട്ടില്‍ വീട്ടില്‍ പരെതരായ കെ.എസ്. ജോര്‍ജ്ജ് – മറിയാമ്മ ജോര്‍ജ്ജ് ദമ്പതികളുടെ മകനാണ്. മുംബൈയില്‍ താമസിച്ചുകൊണ്ട് ഹൈസ്കൂള്‍, കോളേജ് വിദ്യാഭ്യാസാനന്തരം ദോഹ-ഖത്തറില്‍ ജോലിയിലായിരുന്ന അലക്സാണ്ടര്‍ 1983-ല്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്തു. ദോഹ ചര്‍ച്ചിന്‍റെ ബോര്‍ഡ് മെംബര്‍ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷമായ് ഐ.പി.സി ഒര്‍ലാന്‍റോ സഭാംഗമാണ്. ഐ.പി.സി ഒര്‍ലാന്‍റോ സഭാ സെക്രട്ടറി, ട്രഷറാര്‍, പിസിനാക്ക ്നാഷണല്‍ പ്രതിനിധി, ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് അറ്റ്ലാന്‍റാ നാഷണല്‍ ട്രഷറാര്‍, ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയ്ണ്‍ ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി പെന്തക്കോസ്തുകാര്‍ക്ക് സുപരിചിതനും, മികച്ച സംഘാടകനുമായ ഇദ്ദേഹം ഐ.പി.സി ഒര്‍ലാന്‍റോ സഭയുടെ പുതിയതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ചര്‍ച്ച് ബില്‍ഡിംഗിന്‍റെ കമ്മിറ്റി ചെയര്‍മാന്‍/പ്രൊജക്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: ഷീബ. മക്കള്‍: ജോയല്‍ – സവിത, ഡാനിയേല്‍.
നാഷണല്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ജെയിംസ് മുളവന കായമ്കുളത്ത് പാസ്റ്റര്‍ പി.എം. തങ്കച്ചന്‍-അമ്മിണി ദമ്പതികളുടെ സീമന്തപുത്രനായി 1978-ല്‍ ജനിച്ചു. ഹൈസ്ക്കൂള്‍, കോളേജ്, ടെക്കനിക്കല്‍ വിദ്യാഭ്യാസാനന്തരം മുബൈ, ദുബായ്, അബുദബി എന്നീവിടങ്ങളില്‍ ഓയില്‍-ഗ്യാസ് സെക്ടറില്‍ പൈപിംഗ് ഡിസൈന്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു. 2006-ല്‍ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറുകയും എറ്റിഐ കോളേജ് ഓഫ് ഹെല്‍ത്ത്, മയാമിയില്‍ റെസ്പിറേറ്ററി തെറാപ്പിയില്‍ ഉപരിപ0നം നടത്തുകയും ചെയ്തു. ഇപ്പോള്‍ ഫ്ളോറിഡായിലെ പാംബീച്ച് കൗണ്ടിയില്‍ താമസിച്ചുകൊണ്ട് ജെഎഫ്കെ മെഡിക്കല്‍ സെന്‍ററില്‍ പള്‍മനറി ഡിപ്പാര്‍ട്ട്മെന്‍റ് സൂപ്പര്‍ വൈസറായി ജോലിചെയ്യുന്നു. ഐ.പി.സി മഹാരാഷ്ട്ര റീജിയന്‍ പി.വൈ.പി.എ ജോയിന്‍റ് സെക്രട്ടറി, പിവൈഎഫ്എഫ് ഫ്ളോറിഡ വൈസ് പ്രസിഡന്‍റ്, ഐ.പി.സി സൗത്ത് ഫ്ളോറിഡ ചര്‍ച്ച് സെക്രട്ടറി, 33-ാമത് പിസിനാക്ക് നാഷണല്‍ പബ്ലിസിറ്റി കണ്‍വീനര്‍ തിടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ സണ്ടേസ്കൂള്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം എഴുത്തുകാരന്‍, ഗ്രന്ഥകര്‍ത്താവ്, ലേഖകന്‍ എന്നീ നിലകളിലും മലയാളി പെന്തക്കോസ്തു സമൂഹത്തിന് സുപരിചിതനാണ്. ഭാര്യ: ഗ്രിന്‍സി, മകള്‍: അക്സ. നാഷണല്‍ യൂത്ത് കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ജെറി കല്ലൂര്‍ കൊട്ടാരക്കര കല്ലൂര്‍ ഗ്രേയ്സ് കോട്ടേജില്‍ രജന്‍ – ഗ്രേയ്സ് ദമ്പതികളൂടെ മകനാണ്. ഐ.പി.സി ത്രിക്കണ്ണമങ്ങല്‍ സണ്‍ണ്ടേ സ്ക്കൂള്‍ അധ്യാപകന്‍, പി.വൈ.പി.എ സെക്രട്ടറി, പി.വൈ.പി.എ കൊട്ടാരക്കര ഡിസ്ട്രിക്ട് – സോണല്‍ സി.ജി.പി.എഫ് കൊട്ടാരക്കര ഏറിയാ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡാളസിലെ പെന്തക്കോസ്ത് യുവജന സംഘടനയായ പി.വൈ.സി.ഡി കോര്‍ഡിനേറ്റര്‍, ഐ.പി.സി എബനേസര്‍ പിവൈപിഎ യൂത്ത് കോര്‍ഡിനേറ്റര്‍, അസോസിയേറ്റ് യൂത്ത് കോര്‍ഡിനേറ്റര്‍, ഐ.പി.സി മിഡ്വെസ്റ്റ് റീജിയന്‍ പി.വൈ.പി.എ വൈസ് പ്രസിഡന്‍റ് എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: ഡോ. മെര്‍ലിന്‍.

ലേഡീസ് കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ നാന്‍സി ഏബ്രഹാം കുമ്പനാട് ആഞ്ഞിലിമൂട്ടില്‍ (കീഴുകര) എ.ജെ. മാത്യു – മേരി ദമ്പതികളുടെ മകളാണ്. ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ലേഡീസ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. ലേക്ക്ലാന്‍റ് ഐപിസി സഭാ അംഗമാണ്. ഭര്‍ത്താവ്: പാസ്റ്റര്‍ റോയി വാകത്താനം. മക്കള്‍: എയ്മി, അക്സ, ആഷിലി, ഏയ്ബെല്‍.

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്‍റെ വിജയകരമായ നടത്തിപ്പിനായി വിവിധ തലങ്ങളിലേക്ക് നാഷണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. ജോയി വര്‍ഗീസ്, റവ. പി.വി. മാമ്മന്‍ (പ്രാര്‍ത്ഥന), കെ.സി. ജേക്കബ് (സംഗീതം), ഫിന്‍ലി വര്‍ഗീസ്, ലിജോയ് വര്‍ഗീസ്, ബിജൊ തോമസ് (രെജിസ്റ്ററേഷന്‍), ജോസ് സാമുവേല്‍ (ഭക്ഷണം), കെ.വി. ജോസഫ് (അക്കോമഡേഷന്‍), വിജേയ് ചാക്കോ (ഗതാഗതം), റവ. കെ.സി. ജോണ്‍ (സെക്കൂരിറ്റി), ഡോ. ജെയിസണ്‍ വര്‍ഗീസ് (മെഡിക്കല്‍), സാം മാത്യു (മീഡിയ), റവ. ബിനു ജോണ്‍ (വെബ്സൈറ്റ് / ഐ.റ്റി സപ്പോര്‍ട്ട്), രാജന്‍ ആര്യപ്പള്ളില്‍ (പബ്ലിസിറ്റി), ബാവന്‍ തോമസ്, റവ. പി.ജി. തോമസ് (അഷറര്‍), റവ്. വെസ്ലി ഡാനിയേല്‍ (ലോര്‍ഡ്സപ്പര്‍), ഡോ. വില്‍സണ്‍ വര്‍ക്കി (ലൈറ്റ് & സൗണ്ട്).

LEAVE A REPLY

Please enter your comment!
Please enter your name here