ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാദ്ധ്യമ പ്രവര്‍ത്തകരുടെ പ്രശസ്ത സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് (ഐ.എ.പി.സി) ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന് ഐ.എ.പി.സി ന്യൂയോര്‍ക്ക്-ട്രൈ സ്റ്റേറ്റ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഫ്ളോറല്‍ പാര്‍ക്ക് നോര്‍ത്ത് ടൈസണ്‍ അവനൃുവിലുള്ള ടൈസണ്‍ സെന്‍ററില്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് മാത്യുക്കുട്ടി ഈശോയുടെ അദ്ധ്യക്ഷതയില്‍ നട വര്‍ണ്ണാഭമായ ചടങ്ങില്‍ ധാരാളം മാദ്ധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്തു. വാഷിംഗ്ടണ്‍ ഡി. സിയില്‍ നിും പ്രസിദ്ധീകരിക്കു “ഇന്‍ഡ്യ ദിസ് വീക്ക്”, “എക്സ്പ്രസ്സ് ഇന്‍ഡ്യ” എീ പത്രങ്ങളുടെ പ്രസാധകനും ഡി. സി. കേന്ദ്രീകൃതമായ ബിസിനസ്സ് ശൃംഘലയുടെ ചെയര്‍മാനുമാണ് ഡോ. ബാബു സ്റ്റീഫന്‍.

അമേരിക്കയില്‍ ഇന്ത്യന്‍ വംശജരുടെ ധാരാളം സംഘടനകളും ക്ലബ്ബുകളുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാഠ വ്യത്യസ്തമായി മാദ്ധ്യമ പ്രവര്‍ത്തകരുടേതായ ഏക പ്രമുഖ സംഘടനയാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1972-ല്‍ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ആദ്യ പ്രസ്ഥാനമായ ഇന്‍ഡ്യാ കള്‍ച്ചറല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി എ സംഘടനയില്‍ നിാരംഭിച്ച് അമ്പത് വര്‍ഷങ്ങള്‍ പിിടുമ്പോള്‍ ഏകദേശം നാലായിരത്തോളം സംഘടനകളില്‍ എത്തി നില്‍ക്കുതാണ് ഇന്ത്യന്‍ സംഘടനകളുടെ വളര്‍ച്ച. ഇവയില്‍ നില്ലൊം വേറിട്ട ആശയവുമായി മുിട്ടു നില്‍ക്കു പ്രമുഖ സംഘടനയാണ് ഐ.എ.പി.സി.ڈ ബാബു സ്റ്റീഫന്‍ തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. ഒരിക്കല്‍ പ്രസിഡന്‍റ് കെഡി അമേരിക്കന്‍ ജനതയോട് ചോദിച്ചു: അമേരിക്ക നിങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുു എല്ല മറിച്ച് നിങ്ങള്‍ക്ക് അമേരിക്കക്കുവേണ്ടി എന്ത് ചെയ്യുവാന്‍ സാധിക്കും എ് ചിന്തിക്കൂ. അതു പോലെ ഐ.എ.പി.സി. നിങ്ങള്‍ക്കുവേണ്ടി എന്ത് ചെയ്യുു എല്ല നിങ്ങള്‍ക്ക് ഐ.എ.പി.സിക്കുവേണ്ടി എന്തു ചെയ്യുവാന്‍ സാധിക്കും എ് ചിന്തിക്കൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 6 മുതല്‍ 9 വരെ ഫിലാഡല്‍ഫിയായില്‍ നടക്കു ഐ.എ.പി.സിയുടെ ഇന്‍റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിുള്ള പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകരെ അണിനിരത്തി, മാദ്ധ്യമ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കു പ്രശ്നങ്ങളെകുറിച്ചും സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തനങ്ങളിലെ വെല്ലുവിളികളെപ്പറ്റിയും ചര്‍ച്ചകള്‍ നടത്തുതാണ്, ബാബു സ്റ്റീഫന്‍ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഐ.എ.പി.സിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത ഡോ. ബാബു സ്റ്റീഫനെ നാഷണല്‍ പ്രസിഡന്‍റ് പ്രൊഫ. ഇന്ദ്രജിത്ത് സലൂജ അഭിനന്ദിച്ചു. ന്യൂയോര്‍ക്കില്‍ നിും ഡാളസില്‍ നിും പ്രസിദ്ധീകരിക്കു പ്രമുഖ ഇംഗ്ലീഷ് പത്രമായ ڇദി ഇന്‍ഡ്യന്‍ പനോരമڈ യുടെ പ്രസാധകനും ചീഫ് എഡിറ്ററുമാണ് പ്രൊഫ. സലൂജ. ചടങ്ങില്‍ സിഹിതനായിരു നാസ്സോ കൗണ്ടി കമ്മ്യൂണിറ്റി അഫയേഴ്സ് ഡെപ്യൂട്ടി കംട്രോളര്‍ ആയി നിയമിതനായ ആദ്യ സൗത്ത് ഏഷ്യന്‍ ദിലീപ് ചൗഹാനെ നാഷണല്‍ പ്രസിഡന്‍റ് സലൂജ പ്രത്യേകം അഭിനന്ദിച്ചു. നാസ്സോ കൗണ്ടി എക്സക്യൂട്ടീവ് സ്ഥാനത്തേക്ക് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കു കൗണ്ടി കംട്രോളര്‍ ജോര്‍ജ്ജ് മറഗോസ് ചടങ്ങില്‍ അതിഥി ആയിരുു. സമൂഹ നന്മക്കായി മാദ്ധ്യപ്രവര്‍ത്തകര്‍ ചെയ്യു നല്ല സേവനത്തെ പ്രകീര്‍ത്തിച്ച ജോര്‍ജ്ജ് മറഗോസ് അവരുടെ സംഘടനയായ ഐ.എ.പി.സിയെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചു. ഒക്ടോബര്‍ 6 മുതല്‍ 9 വരെ ഫിലാഡല്‍ഫിയായില്‍ നടക്കു ഐ.എ.പി.സിയുടെ ഇന്‍റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സിന്‍റെ കിക്ക്-ഓഫും ചടങ്ങില്‍ വച്ച് നടത്തി.

ഐ.എ.പി.സി ഫൗണ്ടര്‍ ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ, ചാപ്റ്റര്‍ പ്രസിഡന്‍റ് മാത്യുക്കുട്ടി ഈശോ, കൗണ്ടി ഡെപ്യൂട്ടി കംട്രോളര്‍ ദിലീപ് ചൗഹാന്‍, കൗണ്ടി കമ്മ്യൂണിറ്റി അഫയേഴ്സ് ഡയറക്ടര്‍ ജോസ് ജേക്കബ്, പ്രശസ്ത അറ്റേര്‍ണി ആനന്ദ് അഹൂജ, മലയാളം ഫിലിം-സീരിയല്‍ ഡയറക്ടര്‍ ഷാജിയെം, ഫ്ളോറല്‍ പാര്‍ക്ക് ഇന്‍ഡ്യാ ഡേ പരേഡ് കണ്‍വീനര്‍ കോശി ഉമ്മന്‍ എിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഐ.എ.പി.സി. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കോരസണ്‍ വറുഗീസ് സ്വാഗതവും ഡയറക്ര്‍ ബോര്‍ഡ് അംഗം ജോര്‍ജ്ജ് കൊട്ടാരം കൃതജ്ഞതയും ആശംസിച്ചു. ജിനു ആന്‍ മാത്യു പ്രോഗ്രാം അവതാരകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here