വാഷിങ്​ടൺ: യു.​എ​സി​ൽ ഹാ​ർ​വി നാ​ശം തു​ട​രു​ന്നു. ചുഴലിക്കാറ്റ്​ കനത്തനാശം വിതച്ച ടെക്​സസിൽ അഞ്ചുപേർ മരിച്ചു. 14 പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​. കനത്ത മഴ തുടരുകയാണ്​. ഹ്യൂ​സ്​​റ്റ​നി​ൽ പ്ര​ള​യ​ത്തി​ൽ കു​ടു​ങ്ങി​യ ആ​യി​രം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നഗരം വെ​ള്ള​പ്പൊ​ക്ക​ത്തി​​െൻറ കെ​ടു​തി​യി​ലാ​ണെ​ന്ന്​ ഗ​വ​ർ​ണ​ർ ഗ്രെ​ഗ്​ അ​ബോ​ട്ട്​ അ​റി​യിച്ചു. 24മ​ണി​ക്കൂ​റി​നി​ടെ 61.2 സെ.​മീ മ​ഴ​യാ​ണ്​ പെ​യ്​​ത​ത്. ഹ്യൂ​സ്​​റ്റ​നി​ൽ ശ​നി​യാ​ഴ്​​ച രാ​ത്രി ക​ന​ത്ത​മ​ഴ​യി​ൽ കാ​റോ​ടി​ച്ച സ്​​ത്രീയാണ്​ മരിച്ചത്​. ആ​ർ​ക​ൻ​​സോ​യി​ലും ഒ​രാ​ൾ മ​രി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ടെ​ക്​​സ​സി​ലെ നി​ര​വ​ധി കൗ​ണ്ടി​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.13 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ യു.​എ​സി​ൽ ചു​ഴ​ലി​ക്കാ​റ്റ്​ നാ​ശം​വി​ത​ക്കു​ന്ന​ത്.ദുരന്തസാധ്യത കണക്കിലെടുത്ത്​ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്​. മഴ ശമിക്കാത്തതിനാൽ കോർപസ്​ ക്രിസ്​റ്റി, ഹ്യൂസ്​റ്റൺ മേഖലയിലെ ജനം ഭീതിയിലാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here