ഓണത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും ഏറ്റുവാങ്ങിയ നാട് കേരളമാണെങ്കിലും അത് ആഘോഷമാക്കുന്ന പ്രവാസികൾ ആണ് പ്രത്യേകിച്ച് അമേരിക്കൻ മലയാളികൾ. ഓണം കഴിഞ്ഞാലും ഓണ ഉത്സവം അവസാനിക്കാത്ത നാട്. മലയാളികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് വീണ്ടും ഒരു ഓണം കൂടി വന്നു പടിവാതിൽ നിൽക്കുമ്പോൾ പുഞ്ചിരി പൊഴിഞ്ഞുനില്‍ക്കുന്ന മലയാളത്തിന്റെ ഐശ്വര്യചൈതന്യം നിലനിര്‍ത്തിയ അമേരിക്കൻ മലയാളികൾ രണ്ടുകയ്യും നീട്ടി ഓണത്തെ സ്വീകരിക്കുന്നു. അമേരിക്കയിലെ എല്ലാ അസ്സോസ്സിയേഷനുകളും ഓണം ആഘോഷിക്കുന്നു. ഓണവേള സമ്പന്നമാര്‍ന്ന ഒരു കാലഘട്ടത്തിന്റെ മഹനീയ വാഴ്ച ആണെന്ന് തിരിച്ചറിഞ്ഞു പരസപരം ജാതിമത ഭേദമന്യേ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നു. ഇത് മനുഷ്യസാഹോദര്യത്തിന്റെ അസാധാരണ പ്രതീക്ഷകള്‍ക്ക് എന്നെന്നും മകുടമണിയുന്നു.

തിരുവോണപരിപാടികളിൽ നിലവിളക്കുവച്ച് ഓണത്തെ സ്വീകരിക്കുന്നു. തിരുവോണ നാളില്‍ കോടി ചുറ്റാത്തവരെ കാണില്ല. കോടിയാണെങ്കില്‍ പാവുമുണ്ടിനാണ് പരക്കെ പ്രിയം. ചന്ദനക്കുറിചാര്‍ത്തി അങ്കണത്തിലും അമ്പലപ്പറമ്പുകളിലും ഉലാത്തി ഉല്ലസിക്കുന്ന കാഴ്ച അത്തം മുതല്‍ ഓണം വരെ ഇവിടെയും അനുഭവപ്പെടുന്നു. പഴയകാലത്ത് കാണം വിറ്റിട്ടായാലും ഓണം ഉണ്ണണം എന്ന് ഉന്നം വച്ച് പ്രയത്‌നിക്കുന്നവരെ കാണാമായിരുന്നു. ഇന്നാകട്ടെ കാണത്തിന്റെ പൊരുള്‍ പറഞ്ഞു മനസിലാക്കേണ്ടിയിരിക്കുന്നു. കാലം മാറുന്നു പക്ഷെ ഓണത്തിനുമാത്രം ഒരു മാറ്റവുമില്ല.

തിരുവോണ സദ്യ കഴിഞ്ഞാല്‍ ഓണം കഴിഞ്ഞു എന്ന് പറയാറുണ്ടെങ്കിലും അമേരിക്കയിൽ വിനോദവും ഉല്ലാസവും രംഗപ്രവേശനം ചെയ്യുന്നു. ആബാലവൃദ്ധം ജനങ്ങളും ഓണവിനോദങ്ങളില്‍ പങ്കുചേരുന്നു. ഓണവില്ല്, ഓണപ്പന്ത്, ഊഞ്ഞാല്‍, കൈകൊട്ടിക്കളി, പുലികളി ഓണത്തല്ല് വരെ വിവിധതരം ഓണവിനോദങ്ങളും ഇവിടെ കാണാം. ഓണം ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ പ്രകടനപരമായി വരുമ്പോള്‍ അതിന്റെ സ്വകാര്യതയും ആത്മീയതയും കൈവിട്ടുപോകുകയാണ്എന്ന് തോന്നാത്തത് അമേരിക്കയിൽ മാത്രമാണ്. അല്ലങ്കിൽ പ്രവാസി മനസുകളിൽ മാത്രമാണ്. എല്ലാ നല്ല മനസുകൾക്കും ഓണാശംസകൾ……..

LEAVE A REPLY

Please enter your comment!
Please enter your name here