അലക്‌സാഡ്രിയ (മിനിസോട്ട): അലക്‌സാഡ്രിയായിലെ മൊബൈല്‍ ഹോമില്‍ നിന്നും ആഗസ്റ്റ് 8 ന് തട്ടികൊണ്ടുപോയ ജാസ്മിന്‍ ബ്ലോക്കിനെ (15) ഒരു മാസക്കാലം നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനുശേഷം കണ്ടെത്തിയതായി അലക്‌സാഡ്രിയ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സെപ്റ്റംബര്‍ 6 (ബുധന്‍) ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുടുംബാംഗങ്ങളോടൊപ്പം താമസിച്ചിരുന്ന മൊബൈല്‍ ഹോമില്‍ നിന്നും നാല്‍പതു മൈല്‍ അകലെയുള്ള ഗ്രാന്റ് കൗണ്ടിയിലാണ് ജാസ്മിനെ കണ്ടെത്തിയത്.

തട്ടികൊണ്ടുപോയ യുവാക്കളുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട ജാസ്മിന്‍ തൊട്ടടുത്തുള്ള തടാകത്തിലൂടെ അതിസാഹസികമായി നീന്തിയാണ് ഗ്രാന്റ് കൗണ്ടിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇവരെ തട്ടികൊണ്ടുപോയിയെന്നു കരുതുന്ന മൂന്നു യുവാക്കളെ (തോമസ് 32, സ്റ്റീവന്‍ 20, ജോഷ്വവ 31) എന്നിവരെ പോലീസ് അറസ്റ്റു ചെയ്ത് കേസ്സെടുത്തു.

ജാസ്മിന്റെ കുടുംബവുമായി ബന്ധമുള്ള തോമസ് ആഗസ്റ്റ് 8ന് ഫാമിലി എമര്‍ജന്‍സിയുള്ളതിനാല്‍ അത്യാവശ്യമായി കൂടെ വരണം എന്ന ആവശ്യപ്പെട്ടു ജാസ്മിനെ വീട്ടില്‍ നിന്നും കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് പോലീസ് ചീഫ് റിക്ക് വെളിപ്പെടുത്തി. വീട്ടിലെത്തിയ ജാസ്മിനെ കെട്ടിയിട്ട് മൂന്ന് യുവാക്കളും ആയുധം കാട്ടി ഭീഷിണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മകളെ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് മാതാവും കുടുംബാംഗങ്ങളും.

LEAVE A REPLY

Please enter your comment!
Please enter your name here