ഹൂസ്റ്റണ്‍: ഡോ. നബീൽ ഖുറേഷി (34) സെപ്റ്റംബര്‍ 14-നു ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ:  മിഷേല്‍. ഏകമകള്‍: ആയാ.

പാക്കിസ്ഥാനില്‍ നിന്നുള്ള മുസ്‌ലീം ദമ്പതികളുടെ മകനായി ജനിച്ച നബീല്‍ വളര്‍ന്നതും വിദ്യാഭ്യാസം ചെയ്തതും വിര്‍ജീനിയയിലായിരുന്നു. വിദ്യാഭ്യാസ സമയത്ത് തന്റെ സുഹൃത്തായ ഡോവിഡ് വ്യൂഡുമായുള്ള മത സംവാദങ്ങളുടെ ഫലമായി ക്രിസ്ത്യാനിയായി 

വിര്‍ജീനയ ഈസ്റ്റേണ്‍ മെഡിക്കല്‍ കോളജില്‍ നിന്നു എം.ഡിയും, ബയോ കോളജില്‍ നിന്നു ക്രിസ്തീയ ഉപദേശ സംരക്ഷണ ശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്.

തുടര്‍ന്നു ലോക പ്രശസ്ത അപ്പോളജിസ്റ്റായ രാവി സഖ്‌റായുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും അനേകം യൂണിവേഴ്‌സിറ്റികളില്‍ മത സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ. നബീലിന്റെ ‘നോ ഗോഡ് – ബട്ട് വണ്‍- അള്ള ഓര്‍ ജീസസ്’  എന്ന കൃതി ന്യൂയോര്‍ക്ക് ടൈംസ്  ബെസ്റ്റ് സെല്ലറായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here