മിനിസോട്ട: മിനിസോട്ട, സെന്റ് പോളിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ്  തോമസ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി റിയ പട്ടേല്‍  (20) വാഹനാപകടത്തില്‍ മരിച്ചു.സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന റിയായുടെ കാറില്‍, യുവാവും യുവതിയും സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചാണ് മരണം സംഭവിച്ചത്. അപകടത്തിനുശേഷം കാറില്‍ നിന്നും ഇറങ്ങി ഓടിയ യുവാവിനെ (കാംപല്‍- 21) പൊലീസ് പിന്നീടു പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ മിനിസോട്ട ജയിലിലേക്ക് മാറ്റി. ജാമ്യം നിഷേധിച്ചു.
മിനിസോട്ട ഹെന്നിപിന്‍ കൗണ്ടിയില്‍ പുലര്‍ച്ചെ 3.50 നാണ് അപകടം ഉണ്ടായത്. ഇടിച്ച വാഹനം ഓടിച്ചിരുന്ന യുവാവ് മദ്യപിച്ചിരുന്നതായാണ് പൊലീസ് റിപ്പോര്‍ട്ട്.സെന്റ് തോമസ് യൂണിവേഴ്‌സിറ്റി ബിസിനസ് മേജര്‍ വിദ്യാര്‍ത്ഥിയായിരുന്നു റിയ.
മിനിസോട്ടായിലെ ഭരത്- ദേവയാനി ദമ്പതിമാരുടെ മകളാണ്.
മരിച്ച റിയായും ഇടിച്ച വാഹനം ഓടിച്ചിരുന്ന കാംപല്ലും ഫെയ്‌സ്ബുക്ക് സ്‌നേഹിതരായിരുന്നുവെന്ന് പറയപ്പെടുന്നു.
ഗ്രേറ്റര്‍ മിനിയാപൊലീസ് ബിസി കോഫി ബ്രാന്‍ണ്ട് അംബാസഡറായിരുന്ന റിയാ പട്ടേല്‍. ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് മിനിസോട്ടയില്‍ നിന്നാണ്  ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. റിയായുടെ അപ്രതീക്ഷിത മരണത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here