വാഷിംഗ്ടണ്‍: അമേരിക്കയും നോര്‍ത്ത് കൊറിയായും തമ്മിലുള്ള ബന്ധം അനുദിനം വഷളായികൊണ്ടിരിക്കുകയും, നോര്‍ത്ത് കൊറിയ പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും, അമേരിക്കയുടെ പോര്‍ വിമാനങ്ങള്‍ ഉത്തര കൊറിയയുടെ ആകാശാതിര്‍ത്തിക്ക് സമീപം നിരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 24) പുറത്തിറക്കിയ പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഉത്തര കൊറിയായെ ട്രാവല്‍ ബാന്‍ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രംമ്പ് നോര്‍ത്ത് കൊറിയന്‍ രാഷ്ട്രത്തിന് ആദ്യ പ്രഹരം നല്‍കി.

ആദ്യ ക്‌സിക്യൂട്ടീവ് ഉത്തരവിന്റെ കാലാവധി കഴിയുന്നതോടെ പുതിയ രാഷ്ട്രങ്ങളെ യാത്രാ വിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രംമ്പ് ഭരണകൂടം പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് ഒക്ടോബര്‍ 18 മുതല്‍ നിലവില്‍ വരും.

ഞായറാഴ്ച വൈകുന്നേരം വൈറ്റ് ഹൗസില്‍ നിന്നും പുറത്തിറക്കിയ ഉത്തരവില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്ന ആറ് മുസ്ലീം രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്നും സുഡാനെ ഒഴിവാക്കി. പുതിയതായി ചാഡ്, നോര്‍ത്ത് കൊറിയ, വെനിഡുല എന്നീ രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ചാഢ്, നോര്‍ത്ത് കൊറിയ, വെനിഡുല എന്നീ രാഷ്ട്രങ്ങളാണ് പുതിയ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഈ ഉത്തരവിനെതിരെ നോര്‍ത്ത് കൊറഇയ എങ്ങനെ പ്രതികരിക്കുമെന്നാണ് വൈറ്റ് ഹൗസ് കാത്തിരിക്കുന്നത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു ഇരു രാഷ്ട്ര തലവന്മാരും നടത്തുന്ന വാക്ക്പയറ്റ് ഏതറ്റം വരെ പോകുമെന്ന് ലോകരാഷ്ട്രങ്ഹളും ഉറ്റു നോക്കികൊണ്ടിരിക്കിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here