ഗുണ്ടകളെ മുഴുവൻ 24 മണിക്കൂറിനകം പിടി കൂടി. കസ്റ്റഡിയിൽ എടുത്തത് റൂറൽ ഷാഡോ സംഘം. ചിറയിൻകീഴിനെയാകെ പിടിച്ച് കുലുക്കിയ മുടപുരം ആക്രമസംഭവത്തിലെ മുഴുവൻ പ്രതികളെയും 24 മണിക്കൂറിനകം ആറ്റിങ്ങൽ സി.ഐയുടെ കീഴിൽ റൂറൽ ഷാഡോ ടീം പിടികൂടി, കഴിഞ്ഞ 13 ന് സംഭവം നടന്നിട്ടും ചിറയിൻകീഴ് പൊലീസ് കാര്യമായി അന്വേഷണം നടത്തിയില്ല. തുടർന്ന് ഞാറാഴ്ച വൈകിട്ട് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറത്തറിഞ്ഞതോടെ റൂറൽ എസ്പി അശോക് കുമാർ കേസ് അന്വേഷിക്കാൻ ആറ്റിങ്ങൽ സി.ഐ അനിൽകുമാറിനെ ചുമതലപ്പെടുത്തുക ആയിരുന്നു. തുടർന്നാണ് സി ഐ യുടെ കീഴിൽ പ്രത്യേകസംഘം പ്രതികളായ ഷിനോജി, വിഷ്ണു, സുധീഷ്, പ്രദീപ്, ഒന്നാം പ്രതി അനന്ദു. എന്നിവരെ ഇന്ന് പിടികൂടിയത്. റൂറൽ ഷാഡോ പൊലീസിലെ എസ്ഐ ഷിജു കെ.എൽ. നായൽ, ചിറയിൻകീഴ് എസ് ഐ. എ.പി ഷാജഹാൻ, എസ്.ഐ പ്രസാദ് ചന്ദ്രൻ, ഷാഡോ എ.എസ് ഐ, ഫിറോസ്, ബിജു. എ.എച്ച്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ. ബി ദിലീപ്, ബിജുകുമാർ, ജ്യോതിഷ് വി.വി, ദിനോർ, ശരത്, സുൾഫി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്