നോർത്ത് അമേരിക്കയിലെ ഏറ്റവും മികച്ച എഞ്ചിനിയറിനെ കണ്ടെത്താൻ “കീന്‍ “കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (Kerala Engineering Graduates Association of Northeast America  (KEAN)) അപേക്ഷ ക്ഷണിച്ചു. മികച്ച യുവ എഞ്ചിനീയറെ കൂടാതെ സ്റ്റുഡന്റസ് അച്ചീവ്മെന്റ്സ് അവാർഡും നൽകുവാൻ കീൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. നവംബർ  നാലിന്  ന്യൂ ജേഴ്സി സെന്റ്  ജോർജ്  പള്ളി ഓഡിറ്റോറിയത്തിൽ  ( 408 Getty Ave, Paterson, NJ 07503) വൈകിട്ട് നടക്കുന്ന കീൻ ഫാമിലി നൈറ്റിൽ എഞ്ചിനീയറിങ് പുരസ്കാരവും സ്റ്റുഡന്റസ് അച്ചീവ്മെന്റ്സ് അവാർഡും നൽകും. രണ്ടു പുരസ്‌കാരണങ്ങൾക്കും ഒക്ടോബർ  20  വരെ അപേക്ഷിക്കാം. മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.

1) Engineer of the Year award presented annually to honor an Engineer who has made an outstanding accomplishment in a field of Engineering.

2) Student Achievement Award from children of KEAN members who are freshmen in college presented annually to a select number of students based on criteria including GPA, SAT score, extracurricular activities and achievements.

യാതൊരു കിടമല്‍സരങ്ങളുമില്ലാതെ പ്രവര്‍ത്തനവഴികളില്‍ പത്താം വർഷത്തിലേക്കു കടക്കുന്ന കീന്‍ 501 C (3) അംഗീകാരമുള്ള സംഘടനയാണ്. കീൻ നടത്തുന്ന ഏറ്റവും വലിയ പ്രവർത്തനം കേരളത്തിലെ നിർധനരായ എൻജിനീയർ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർ ഷിപ്പ് ആണ്. ഈ വർഷം  ഇപ്പോൾ നല്കികൊണ്ടിരിക്കുന്നതിൽ കൂടുതൽ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് സംഘടന ശ്രദ്ധ വയ്ക്കുന്നത്.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുകയും കീനിന്റെ വിദ്യാഭ്യാസ  സ്‌കോളർഷിപ്പ് അമേരിക്കൻ മലയാളി സംഘടനകളിലെ ഏറ്റവും വലിയ സ്കോളർഷിപ്പാക്കി  മാറ്റുകയുമാണ് കീനിന്റെ ലക്‌ഷ്യം. എഞ്ചിനീയറിങ് രംഗത്തു പുതിയ തലമുറയെ ആകർഷിക്കുകയും സംഘടനയുടെ ഭാഗമാകുവാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണു എഞ്ചിനീയർ ഓഫ് ദി ഈയർ അവാർഡ് ഏർപ്പെടുത്തിയത്.

കഴിഞ്ഞ ഒൻപതു വർഷം കൊണ്ട്  നിരവധി കർമ്മ പരിപാടികൾക്ക് നേതൃത്വം നൽകുവാനും നിരവധി ചാരിറ്റി പദ്ധതികൾക്ക് രൂപം നൽകി അത് സമയാസമയങ്ങളിൽ നടപ്പിലാക്കുവാനും സാധിച്ചു. ഈ നേട്ടങ്ങൾ എല്ലാം സ്വാഭിമാനം ഉൾക്കൊള്ളുകയും പുതിയ നേട്ടങ്ങൾക്കായി സംഘടനയെ കരുത്താർജിക്കുകയുമാണ് ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ. പത്താം വർഷത്തിലേക്ക് കടക്കുന്ന  കീന്‍ 501 C (3) അംഗീകാരമുള്ള സംഘടനയാണ്. കീനിന്റെവിദ്യാഭ്യാസ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാനും എഞ്ചിനീയർ ഓഫ് ദി ഈയർ അവാർഡ്, സ്റ്റുഡന്റസ് അച്ചീവ്മെന്റ്സ്അവാർഡ് എന്നിവയെ കുറിച്ചും കൂടുതൽ അറിയുവാൻ  താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

For more details,

 please visit www.keanusa.org or contact

President – Eldho Paul: 201.370.5019

General Secretary – Manoj John: 917.841.9043

LEAVE A REPLY

Please enter your comment!
Please enter your name here