ഷിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന അന്തര്‍ ദേശീയ കാര്‍ഡ് ഗെയിംസ് (28, റമ്മി) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, കാര്‍ഡ് ഗെയിംസ് കമ്മിറ്റി കണ്‍വീനര്‍ ഷിബു മുളയാനികുന്നേല്‍ എന്നിവര്‍ അറിയിച്ചു.

ഒക്ടോബര്‍ 28 ശനി രാവിലെ 8 മണിക്ക് ഹോട്ടല്‍ റമദാ പ്ലാസയില്‍ രെജിസ്‌ട്രേഷന്‍ ആരംഭിക്കുകയും കൃത്യം 9 നു പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം മത്സരങ്ങള്‍ ഉല്‍ഘാടനം ചെയ്യുകയും ചെയ്യും. തുടര്‍ന്ന് പ്രാഥമിക റൌണ്ട് 28 മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചക്ക് ഒരു മണിക്ക് പ്രാഥമിക മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ റമ്മി ആരംഭിക്കും . 28 മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് മഹാരാജ ഫുഡ്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിങ്ങ് ട്രോഫി യും 1001ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗ ഗ ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി യും 501 ഡോളര്‍ ക്യാഷ് അവാര്‍ഡും സമ്മാനിക്കും. റമ്മി കളിയിലെ വിജയികള്‍ക്ക് യഥാ ക്രമം 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും 501ഡോളര്‍ ക്യാഷ് അവാര്‍ഡും (സ്‌പോണ്‍സര്‍ – ചാക്കോ ചിറ്റിലക്കാട്ട്) ലഭിക്കുന്നതായിരിക്കും.

വിജയികള്‍ക്കുള്ള ട്രോഫി കളും ക്യാഷ് അവാര്‍ഡും മത്സരം നടന്നു കഴിഞ്ഞാല്‍ അവിടെവെച്ചു തന്നെ വിതരണം ചെയ്യുന്നതാണ്. ഈ ചീട്ടുകളി മത്സരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഷിബു മുളയാനികുന്നേല്‍ കണ്‍വീനറും, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍ എന്നിവര്‍ കോ കണ്‍വീനര്‍മാരുമായുള്ള കമ്മിറ്റിയാണ്. ഷിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന എല്ലാ പരിപാടികളും പോലെ ഈ മത്സരങ്ങളും സമയത്തു തന്നെ തുടങ്ങുമെന്നതിനാല്‍ എല്ലാവരും കൃത്യം 8 മണിക്ക് തന്നെ ഹോട്ടല്‍ റമദാ പ്ലാസയില്‍ (Hotel Ramada Plaza, 1090 S Milwaukee Ave, Wheeling, IL 60090) എത്തിച്ചേരുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും 28 മത്സരത്തിന് രെജിസ്‌ട്രേഷന്‍ ലഭിച്ചത് തികച്ചും പ്രോത്സാഹജനകമാണെന്നു ഭാരവാഹികള്‍ പറഞ്ഞു,

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി പരമാവധി പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം 48 ആയി പരിമിത പെടുത്തിയിട്ടുണ്ട്. ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ എത്രയും വേഗം കമ്മിറ്റി അംഗങ്ങളായ ഷിബു മുളയാനികുന്നേല്‍ (630 849 1253), ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208 ) , മത്തിയാസ് പുല്ലാപ്പള്ളില്‍ ( 847 644 6305) എന്നിവരുടെ കൈയിലോ, ഏതെങ്കിലും ബോര്‍ഡ് അംഗങ്ങളുടെ കയ്യിലോ നേരത്തെ തന്നെ പേരുകൊടുത്തു രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here