വാഷിങ്ടണ്‍: അമേരിക്കയില്‍ വ്യാപകമായിരിക്കുന്ന വംശീയാക്രമണങ്ങളെ കുറിച്ചു അന്വേഷിക്കുന്നതിന് ഇരുപാര്‍ട്ടികളേയും ഉള്‍പ്പെടുത്തി കമ്മീഷന്‍ രൂപം നല്‍കണമെന്ന് ഇല്ലിനോയ്‌സില്‍ നിന്നുള്ള കോണ്‍ഗ്രസുമാന്‍ രാജകൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടു.

ഇതd സംബന്ധിച്ചുള്ള 53 കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ട ബില്‍ യുഎസ് കോണ്‍ഗ്രസില്‍ രാജാകൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചതായി കൃഷ്ണമൂര്‍ത്തിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

വംശീയതയുടേയും മതത്തിന്റേയും ലിംഗ വ്യത്യാസത്തിന്റേയും പേരില്‍ സമൂഹത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളുടെ വെളിപ്പെടുത്തലാണ് ഇങ്ങനെയൊരു ബില്‍ അവതരിപ്പിക്കുന്നതിന് തീരുമാനിച്ചതെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിച്ചു തീരുമാനമെടുക്കുന്നതിന് ലൊ എന്‍ഫോഴ്‌സ്‌മെന്റ് സിവില്‍ റൈറ്റ്‌സ് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടു ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നതാണ് കമ്മീഷന്റെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കൃഷ്ണമൂര്‍ത്തി അറിയിച്ചു.

യുഎസ് കോണ്‍ഗ്രസില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുന്നതിന് ഇന്ത്യന്‍ വംശജനായ കൃഷ്ണമൂര്‍ത്തിയുടെ പങ്ക് നിര്‍ണ്ണായകമാണ്

2018 ല്‍ കാലാവധി അവസാനിക്കുന്ന യുഎസ് കോണ്‍ഗ്രസ് അംഗം വീണ്ടും ജനവിധി തേടുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വംശജരുടെ ഏതൊരാവശ്യവും അനുഭാവപൂര്‍വ്വം കേള്‍ക്കുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനും കൃഷ്ണമൂര്‍ത്തി വളരെ താല്പര്യമെടുക്കുന്നത് വളരെയധികം പ്രശംസ നേടിയെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here