ന്യൂയോര്‍ക്ക്: ലോങ്ങ് ഐലന്റ് ആസ്ഥാനമായി കഴിഞ്ഞ 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടന ഹെല്‍പിങ്ങ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഈ വര്‍ഷത്തെ ഫണ്ട് റെയ്‌സിങ്ങ് ഡിന്നര്‍ നവംബര്‍ 24-ാം തീയതി വൈകുന്നേരം 6 മണി മുതല്‍ ബെൽ റോസിലുള്ള ക്യൂന്‍സ് ഹൈസ് സ്‌ക്കൂള്‍ ഓഫ് ടീച്ചിംങ്ങില്‍ വച്ചു നടത്തപ്പെടുന്നതാണ്  (Queens High School, 74-20 Commonwealth Blvd, Bellerose, NY 11426).

സാമൂഹ്യ സാംസ്‌ക്കാരിക രെഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മുഖ്യ അതിഥി ആയിരിക്കും. തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയില്‍ ട്രൈസ്‌റ്റേറ്റ് ഏരിയായിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, ഗാനമേളയും ഈ പരിപാടിക്ക് മാറ്റു കൂട്ടുമെന്ന് കോര്‍ഡിനേറ്റര്‍ ലാലി കളപ്പുരയ്ക്കല്‍ അറിയിച്ചു.

കേരളത്തിലെ നിരാലംബരായ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ഈ ജീവകാരുണ്യ സംഘടന നടത്തുന്ന ഫണ്ട് റെയ്‌സിങ്ങ് ഡിന്നറില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ഷൈനി മാത്യു : 516-739-6617
ഏലിയാമ്മ സിറിയക് : 516-294-7718
ലാലി കളപ്പുരക്കൽ : 516-232-4819

LEAVE A REPLY

Please enter your comment!
Please enter your name here