ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശനത്തിനു പോയ മലയാളികളില്‍ നല്ല പങ്കും തങ്ങളുടെ വിലയേറിയ സമയം ആധാര്‍ കാര്‍ഡിനുവേണ്ടി അക്ഷയകേന്ദ്രങ്ങളില്‍ ചെലവഴിച്ചവരാണ്. ആധാര്‍ കാര്‍ഡിനുവേണ്ടി ഡ്രൈവര്‍ ലൈസന്‍സ് എടുത്തവര്‍ മുതല്‍ കൈക്കൂലി കൊടുത്ത് ആധാര്‍ ഒരു ദിവസം കൊണ്ട് കര്സഥമാക്കിയവരും , ദിവസങ്ങളിലെ പ്രയാണത്തിനുശേഷം കാര്‍ഡു ലഭിക്കാതെ പോയവരും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 18 വയസ്സിനു മുകളിലുള്ള 99% ആളുകള്‍ക്ക് (111 കോടി) ആധാര്‍ കാര്‍ഡ് ഉണ്ട്. 2017 ഡിസംബര്‍ അവസാനത്തോടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും, ഫോണ്‍ നമ്പരുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.

ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ Electronics and info tech മന്ത്രാലയത്തിനു കീഴില്‍ സ്ഥാപിച്ച Unique identification authority of India (UIDAI) ആണ് ആധാര്‍ എന്ന Unique Identification Number (UID) ആവിഷ്ക്കരിച്ചത്.

ആധാര്‍ കാര്‍ഡിന്‍റെ അഭാവത്തില്‍ യാതൊരു ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് നിഷേധിക്കയില്ല എന്നു ആധാര്‍ ആക്ടില്‍ വ്യക്തമാക്കുന്നു. എങ്കില്‍ തന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മിക്കവാറും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ആധാര്‍ നിര്‍ബന്ധമാക്കി . വസ്തു ക്രയവിക്രയങ്ങള്‍ക്കും ബാങ്കു സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ആധാര്‍ നിര്‍ബന്ധമാക്കിയത് വിദേശ മലയാളികളേ വല്ലാതെ വലച്ചു. ഫൊക്കാന ഉള്‍പ്പെടെയുള്ള പല മലയാളി സംഘടനകളും ഇതിനു പരിഹാരം കാണാന്‍ ഗവണ്‍മെന്‍റിലും കോണ്‍സലേറ്റുകളിലും നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നവംബര്‍ 15-നു ഗവണ്‍മെന്‍റ് ഓഫ് ഇന്‍ഡ്യ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ആധാര്‍ കാര്‍ഡ് വിദേശ ഇന്‍ഡ്യാക്കാര്‍ക്ക് ആവശ്യമില്ലാ എന്നു വ്യക്തമാക്കി. അപേക്ഷിക്കുന്ന ദിവസത്തിന്‍റെ തൊട്ടുമുമ്പുള്ള 12 മാസത്തില്‍ 182 ദിവസങ്ങള്‍ ഇന്ത്യയില്‍ താമസിക്കാത്ത യാതൊരാള്‍ക്കും ആധാര്‍ കാര്‍ഡ് അപേക്ഷിക്കാന്‍ അര്‍ഹതയില്ല ന്ന് വിജ്ഞാപനം ഉറപ്പിച്ചു പറഞ്ഞു. NRI, OCI, PIO കാര്‍ഡുള്ളവര്‍, വിദേശ രാജ്യങ്ങളില്‍ immigrant ആയ ആളുകള്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ 182 ദിവസങ്ങള്‍ വര്‍ഷത്തില്‍ താമസിക്കുക സാധാരണമല്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡ് ആവശ്യമില്ല.

State bank of India യുടെ നവംബര്‍ 2017 ലെ പ്രസിദ്ധീകരണത്തില്‍ വിദേശ ഇന്ത്യക്കാര്‍ക്കുള്ള ചഞക അരരീൗിേ കള്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കേണ്ട ആവശ്യമില്ലാ എന്നു വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങളോ മറ്റ് ഏതെങ്കിലും പ്രസ്ഥാനങ്ങളോ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടാല്‍, തങ്ങള്‍ വിദേശ മലയാളികള്‍ ആണെന്നും തങ്ങളെ ആധാര്‍ കാര്‍ഡിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായെന്ന് അറിയിക്കേണ്ടതും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ള വിദേശ ഇന്ത്യാക്കാരുടെ കാര്യത്തില്‍ ഏതു നിലപാടാണെന്ന് വ്യക്തമാക്കിയിട്ടില്ല.

1 COMMENT

  1. I had a bad experience from my bank in India (Union Bank of India), when I went to India for an emergency of 10 days on January 2018. They force me to take aadhar card to unlock my NRI Account. But due to insufficient time I didn’t took it. I submit all my proof of residence in US, even I show my return ticket, but they didn’t let me to unlock my account.

LEAVE A REPLY

Please enter your comment!
Please enter your name here