ഒരുമയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബര്‍ ഒന്‍പതാം തീയതി വൈകുന്നേരം 5.30ന് നടത്തിയ സ്പെല്ലിംഗ് ബീ മല്‍സരം നാല്‍പതിലധികം കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഭാവി തലമുറയുടെ കലാപരവും കായികപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന ഒരുമ കുട്ടികളുടെ ബൌദ്ധികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മല്‍സരം സംഘടിപ്പിച്ചതെന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്മിതാ സോണി അറിയിച്ചു.

ജൂണിയര്‍ വിഭാഗത്തില്‍ അമല്‍ പാപാളി ഒന്നാം സ്ഥാനവും സായ ലിജോ രണ്ടാം സ്ഥാനവും നവനീത്‌ ബാബുശങ്കര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തിന്റെ മോഡറേറ്റര്‍ സാറാ കാമ്പിയിലും അഞ്ജലി പാലിയതും ആയിരുന്നു. സീനിയര്‍ വിഭാഗത്തില്‍ ഹൃധ്യ മനോജ്‌ ഒന്നാം സ്ഥാനവും മാനുവല്‍ ജോണ്‍ രണ്ടാം സ്ഥാനവും ആന്‍ ബിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തിന്റെ മോഡറേറ്റര്‍ അയിഷ ജോമിന്‍ ആയിരുന്നു. വാശിയേറിയ മത്സരത്തിള്‍ എല്ലാ കുട്ടികളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്‌. കലാപരിപാടികള്‍ക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ വച്ച് പ്രസിഡന്റ്‌ സോണി തോമസും മോഡറേറ്റര്‍സും ചേര്‍ന്ന് വിജയികളായ കുട്ടികള്‍ക്ക് ട്രോഫികളും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും മെഡലുകളും സമ്മാനിച്ചു.

വാർത്ത: നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here