ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യകാല സംഘടനകളില്‍ ഒന്നാണ് കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (സി.എ.എ) യുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനവും, പുതിയ ഭരണസമിതിയുടെ അധികാരകൈമാറ്റവും ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചുമണിക്ക് ന്യൂയോർക്ക്, ഓറഞ്ച് ബർഗിലുള്ള സിത്താർ പാലസിൽ നടക്കും. റെവ .ഫാ .അബ്രഹാം വല്ലയിൽ സി എം ഐ ഉത്‌ഘാടനം നിർവഹിക്കും. കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക അമേരിക്കൻ മലയാളി സംഘടനകൾക്ക് പ്രവർത്തനങ്ങൾ കൊണ്ട് വലിയ മാതൃക കാട്ടിയിട്ടുള്ള സംഘടനയാണ്. ചിട്ടയായ പ്രവർത്തനം, ചാരിറ്റി, മറ്റ് സേവന പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക പുതിയ പ്രവർത്തന വർഷത്തിലേക്ക് കടക്കുമ്പോൾ പല പുതിയ പ്രവർത്തനങ്ങൾക്കും തുടക്കമിടും. കൂടാതെ കഴിഞ്ഞ ഒരു വർഷത്തെ ചിട്ടയായ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയാകും പ്രസ്തുത ചടങ്ങ്. കഴിഞ്ഞ വർഷം അധികാരമേറ്റപ്പോൾ അസോസിയേഷൻ തീരുമാനിച്ച എല്ലാ പ്രവർത്തനങ്ങളും ദൈവ കൃപയാൽ ഭംഗിയായി നടപ്പിലാക്കുവാൻ സാധിച്ചതിലുള്ള ചാരിതാർഥ്യവും കമ്മിറ്റിക്കുണ്ട്.

ഫെബ്രുവരി മൂന്നിന് നടക്കുന്ന ചടങ്ങിൽ എല്ലാ അസോസിയേഷൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് ഐസിഎഎ പ്രസിഡന്റ് ജോഫന്നെ ജോസ്, സെക്രട്ടറി ലിജോ ജോൺ എന്നിവർ അറിയിച്ചു. ട്രഷറർ പോൾ പി ജോസ്, വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ജോ:ട്രഷറർ ജോർജ് കുട്ടി, എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ആന്റോ വർക്കി, ജോർജ് കൊട്ടാരം, ജോസ് മലയാൽ, ഷിജു കളത്തിൽ  ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ്, ജോൺ പോൾ, വിൻസന്റ് വറീത്, ജോസ് കാനാട്ട്, ജോബ്‌കുട്ടി മണലിൽ, തോമസ് തോമസ്, ജോസഫ് കളപ്പുര, ജിൻസ്മോൻ സക്കറിയ, ചെറിയാൻ ചക്കാലപ്പടിക്കൽ, ജോൺ കെ ജോർജ് എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക (ഐ.സി.എ.എ) യുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.

ഉൽഘാടന സമ്മേളനത്തിന് ശേഷം അസോസിയേഷൻ അംഗങ്ങളും, യുവജന സംഘവും അവതരിപ്പിക്കുന്ന ഗാനാലാപനവും, സംഘനൃത്തവും ഉണ്ടായിരിക്കുന്നതാണ് . ഐസിഎഎ പ്രസിഡന്റ് ജോഫന്നെ അദ്ധ്യക്ഷത വഹിക്കും സെക്രട്ടറി ലിജോ ജോണ്‍ നന്ദിയും രേഖപെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here