ഹൂസ്റ്റന്‍: സിയന്ന പ്ലാന്റേഷന്‍ മിസോറി സിറ്റി, റിവര്‍ സ്‌റ്റോണ്‍ ഷുഗര്‍ലാന്‍ഡ്, ഹാര്‍വസ്റ്റ് ഗ്രീന്‍  റിച്ച്മണ്ട് എന്നീ മാസ്റ്റര്‍ പ്ലാന്‍ കമ്മ്യൂണിറ്റികളില്‍ 2017 ല്‍ ഏറ്റവും കൂടുതല്‍ പുതിയ വീടുകള്‍ വിറ്റതിന്റെ ബഹുമതി ഷിജിമോന്‍ ജേക്കബിനു സ്വന്തം. സിയന്ന പ്ലാന്റേഷനില്‍ നടന്ന ചടങ്ങില്‍ അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ മാസ്റ്റര്‍ പ്ലാന്‍ ഡെവലപ്പറായ ജോണ്‍സണ്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ റിയലറ്റര്‍ റിലേഷന്‍സ് വിഭാഗം മേധാവി ടാമി മക് കാള്‍ മികവിന്റെ ആദരം ഷിജിമോനു സമ്മാനിച്ചു. സിയന്ന, റിവര്‍ സ്‌റ്റോണ്‍, ഹാര്‍വസ്റ്റ് ഗ്രീന്‍ കമ്മ്യൂണിറ്റികള്‍ ജോണ്‍സണ്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്.

പുതിയതായി വീടു വാങ്ങാന്‍ എത്തുന്ന ഉപഭോക്താവിനൊപ്പം തുടക്കം മുതല്‍ ക്ലോസിംഗ് വരെ ഒപ്പം നിന്ന് എല്ലാ കാര്യങ്ങളും ബോധവത്കരിക്കുന്ന ശൈലിയാണ് എവറസ്റ്റ് റിയാലിറ്റി എജന്റായ ഷിജിമോന്റെ പ്രത്യേകത. ഒരു വീട് വാങ്ങുമ്പോള്‍ ലൊക്കേഷന്‍, സാമ്പത്തികം, വായ്പാ, നല്ല സ്‌ക്കൂള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. ഷിജിമോന്റെ അനുഭവസമ്പത്തും, ബില്‍ഡര്‍മാരോടുള്ള നല്ല ബന്ധവും കസ്റ്റമേഴ്‌സിന് ഏറെ ഗുണകരമാണ്.

കഠിനാദ്ധ്വാനവും ഉത്സാഹവും കൈമുതലായുള്ള ഷിജിമോന്‍ എല്ലാ കാര്യങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് കൈകാര്യം ചെയ്യന്നതുകൊണ്ട് ഉപഭോക്താവിന് നല്ലൊരു മാര്‍ഗദര്‍ശകനാകുന്നതിനു പുറമേ, ബില്‍ഡര്‍മാരുമായി അടുത്ത ബന്ധം നിലനിര്‍ത്തി ഓരോ ഇടപാടിലും പരമാവധി ആനുകൂല്യം നേടി കൊടുക്കുകയും ചെയ്യുന്നു.

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്ക് എന്നും മുന്‍ഗണന നല്‍കുന്ന ഷിജിമോന്റെ സമീപനം ഈ രംഗത്ത് തനതായ പാത വെട്ടിത്തുറക്കുവാന്‍ സഹായകമായി. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷിജിമോന്‍ മുന്‍നിരയിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിജിമോനുമായി ഈ നമ്പറില്‍ (832 755 2867) ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here