സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സജി ജോര്‍ജിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 11 തിങ്കളാഴ്ച വൈകിട്ട്  7 നു സണ്ണിവെയ്ല്‍ സിറ്റിഹാളില്‍ നടക്കും. നോര്‍ത്ത് അമേരിക്കയില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്.

1992-93 ല്‍ ന്യൂജഴ്‌സി ടീനക്ക് മേയറായിരുന്ന ജോണ്‍ അബ്രഹാമാണ് അമേരിക്കയിലെ ആദ്യ മലയാളി മേയര്‍. വാഷിങ്ടന്‍ മൊണ്ടൊസാനൊയില്‍ നിന്നുള്ള അറ്റോര്‍ണി വിനി സാമുവേല്‍ രണ്ടാമത്തെ മലയാളിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ നിന്നുള്ള ആദ്യ വനിത മേയറുമായിരുന്നു. 2015 നവംബര്‍ 3 ന് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിനി തിരഞ്ഞെടുക്കപ്പെട്ടത്

ജൂണ്‍ 11 ന് സത്യ പ്രതിജ്ഞ ചെയ്യുന്ന സജി ജോര്‍ജ് കഴിഞ്ഞ 8 വര്‍ഷമായി കൗണ്‍സില്‍ മെംബര്‍, പ്രൊടേം മേയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സജി ജോര്‍ജിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാവരേയും  പ്രത്യേകം ക്ഷണിക്കുന്നതായി തിരഞ്ഞെടുപ്പിന്റെ  ചുക്കാന്‍ പിടിച്ച ഫിലിപ്പ് സാമുവേല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here