ഷിക്കാഗോ. അമേരിക്കയിലെ പ്രവാസി സമൂഹത്തിന്റെ ഇടയിലും ആഗോള പ്രവാസി സമൂഹത്തിന്റെ ഇടയിലും ജനപ്രിയ പരിപാടിയായി കഴിഞ്ഞ പതിമൂന്നു വർഷങ്ങളായി എല്ലാ ആഴ്ചയിലും സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ട് അപ്പിന് ഷിക്കാഗോയിൽ നവസാരഥികൾ . അനിൽ മറ്റത്തിക്കുന്നേൽ ആണ് ഷിക്കാഗോ റീജിണൽ പ്രൊഡക്ഷൻ ഹെഡ് . അവതാരികയായി ഡോ: മിയ നിധിൻ , ജീവൻ തോട്ടിക്കാട്ട്, സജി പണയപ്പറമ്പിൽ, ടിബു തോമസ് എന്നിവർ ടീമിന്റെ ഭാഗമായി പ്രവർത്തിക്കും.

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ട് അപ്പ് ഷിക്കാഗോ റീജിണൽ പ്രൊഡക്ഷൻ ഹെഡ് ആയ അനിൽ മറ്റത്തിക്കുന്നേൽ, പന്ത്രണ്ടു വര്ഷങ്ങളായി ഷിക്കാഗോയിലെ മലയാളി സമൂഹത്തിൽ നിറ സാന്നിധ്യമായി മാധ്യമ രംഗത്തും ഓഡിയോ വിഷ്വൽ രംഗത്തും പ്രവർത്തിച്ചു വരുന്നു. ജനപ്രിയ തത്സമയ സംപ്രേക്ഷണത്തിന് പുതിയ മാനങ്ങൾ നൽകിയ കെവി ടിവിയുടെ സ്ഥാപകാംഗമായും, വിവിധ ചാനലുകളിൽ വൈവിധ്യമാർന്ന പരിപാടികളുടെ പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

അവതാരികയായിയെത്തുന്ന ഡോ: മിയ നിധിൻ തൻ്റെ പ്രൊഫഷനോടൊപ്പം മാധ്യമരംഗത്തും സജീവമാണ് .
നിലവിൽ ഏഷ്യാനെറ്റ് യു,എസ് വീക്കിലി റൗണ്ടപ്പിൽ ഒട്ടേറെ ജനപ്രിയ എപ്പിസോഡുകളിൽ അവതാരികയായി ശ്രദ്ധേയമായിട്ടുണ്ട് .

ഷിക്കാഗോയിലെ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രോഗ്രാമുകൾ കൂടുതലായി പ്രക്ഷേപണം ചെയ്യാൻ ഈ ടീം സഹായകരമാവുമെന്ന് ഏഷ്യാനെറ്റ് യു.എസ് പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here