ന്യൂയോര്‍ക്ക്: 2018   ജൂലൈ 5  മുതല്‍ 7  വരെ ഫിലാഡല്‍ഫിയായില്‍   വെച്ച്  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തുന്ന   നേഴ്‌സ് സെമിനാറിന്റെ  സ്‌പീക്കേഴ്സ്  ആയി ഡോ.അനിരുദ്ധൻ ,   ജെസി ജോഷി, ഡോ. സോഫി വിൽ‌സൺ,ബ്രിഡ്‌ജറ് വിൻസെന്റ്, ബ്രിജിറ്റ്‌ പാറപുറത്ത്    എന്നിവർ  പങ്കെടുക്കുന്നു.      

അമേരിക്കയിലുള്ള മലയാളികളുടെ  കണക്കുകൾ എടുത്തുകഴിഞ്ഞാൽ നേഴ്സിങ്ങ്  പ്രൊഫഷനുമായി  ബന്ധപ്പെട്ടു  പ്രവർത്തിക്കുന്ന ആളുകൾ ആണ് ഏറ്റവും കൂടുതൽ. ഇവിടുത്തെ  മലയാളി കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ  വരുമാനം ഉണ്ടാകുന്നതും ഇതേ മേഖലയിൽ നിന്നുതന്നെ. മലയാളികൾ   വളരെയധികം ഇഷ്‌ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു തൊഴിൽ എന്ന നിലയിൽ ഇന്നത്തെ സഹ്യചര്യത്തിൽ  നേഴ്സിങ്ങിന് വളരെ അധികം പ്രാധാന്യം ഉണ്ടെന്ന്  ചെയര്‍പേഴ്‌സണ്‍  മേരി ഫിലിപ്പ് അഭിപ്രായപ്പെട്ടു. ഇന്ന്  അമേരിക്കയിലെ മലയാളീ കുടുംബങ്ങളിൽ ഒരു വീട്ടിൽ ഒരു ആളെങ്കിലും നേഴ്സിങ്ങ്മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.

മാറിക്കൊണ്ടിരിക്കുന്ന  ഹെൽത്ത് കെയർ സെക്ടറിൽ നേഴ്സിങ്ങ് വളരെ പ്രയാസകരമായ ഒരു തൊഴിൽ ആയി മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് മിക്ക ഹോസ്പിറ്റലുകളിൽ രോഗികളും നേസ്‌ഴ്സും തമ്മിലുള്ള അനുപാതം വളരെ കൂടുതൽ ആണ്. നീണ്ട ജോലി സമയവും,നിർബന്ധിച്ചുള്ള ഓവർടൈം, ഹെൽത്ത് കെയർ സെക്ടറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നാം ഉൾക്കൊള്ളാതെ വ്വരുന്നതും ഈ  ജോലിയെ കൂടുതൽ പ്രയാസം ഉള്ളതാക്കുന്നു.  ഇതിനു ഒരു പരിഹാരം കൂടെയാണ് നേഴ്സ് സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്.  രോഗികളുടെ ജീവന്റെ പ്രാധാന്യം പോലെ തന്നെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന നഴ്‌സുമാരുടെ ജീവിതവും. 

ആതുര സേവന രംഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുവാനും നാട്ടിൽ നിന്നുള്ള കൂടുതൽ നഴ്‌സസിന് അവസരങ്ങൾ നൽകാനും ഫൊക്കാന ഈ  സെമിനാറിലൂടെ ഉദ്ദേശിക്കുനതുന്നത്. നഴ്‌സിംഗ്‌ പ്രൊഫഷനെ വളരെയധികം ഇഷ്‌ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ സഹായ സഹകരണം ഉണ്ടാകണം എന്ന്  ചെയര്‍പേഴ്‌സണ്‍ ആയ  മേരി ഫിലിപ്പും ,കോ ചെയർ  ബാല വിനോദ് കെആർകെ  എന്നിവർ അപേക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here