ഫോമയുടെ 2020-22 കാലഘട്ടത്തിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വെസ്റ്റേണ്‍ റീജനിലെ പതിനൊന്ന് സംഘടനകളുടെ പിന്തുണയോടെ പോള്‍ ജോണ്‍ (റോഷന്‍) മത്സരിക്കുമെന്ന് അറിയിച്ചു.

2008-ല്‍ ഫോമയുടെ രൂപീകരണത്തിനുശേഷം ലാസ് വേഗാസില്‍ നടത്തിയ ആദ്യത്തെ കണ്‍‌വന്‍ഷന്‍ വന്‍ വിജയമായിരുന്നു.

ഫോമ വെസ്റ്റേണ്‍ റീജന്റെ ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടിയ ആ കണ്‍‌വന്‍ഷന്‍ ഫോമയുടെ മാത്രമല്ല വെസ്റ്റേണ്‍ റീജന്റെ ശക്തിയും ആര്‍ജ്ജവവും തെളിയിക്കുകയായിരുന്നു.

ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ നടത്തിയ ആ കണ്‍‌വന്‍‌ഷന്‍ വമ്പിച്ച വിജയത്തിലേക്ക് നയിച്ചത് പോള്‍ ജോണിന്റെ മേല്‍‌നോട്ടത്തിലായിരുന്നു. ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായിരുന്നു പോള്‍ ജോണ്‍. ജനമനസുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ ഫോമയുടെ കേരള ഭവന പദ്ധതി, അമേരിക്കന്‍ യൂത്ത് ഫെസ്റ്റിവല്‍ എന്നിവയുടെ ചരിത്ര വിജയത്തിന്റെ അമരക്കാരന്‍ പോള്‍ ജോണ്‍ ആയിരുന്നു.

2020-ല്‍ ഡാളസില്‍ നടക്കുന്ന കണ്‍‌വന്‍ഷനോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പില്‍ വെസ്റ്റേണ്‍ റീജനില്‍ നിന്ന് ഒരു പൊതുസ്ഥാനാര്‍ത്ഥി വേണമെന്ന കൂട്ടായ ആലോചനയിലാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് പോള്‍ ജോണ്‍ പറഞ്ഞു.

മുന്‍പ് പല വര്‍ഷങ്ങളിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം വഴിമാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ഇപ്രാവശ്യം മറ്റുള്ളവരുടെ ആഗ്രഹപ്രകാരം 2020-ല്‍ താന്‍ മത്സര രംഗത്തേക്കിറങ്ങുകയാണെന്നും, ഏത് പദവിയിലേക്കാണെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും പോള്‍ ജോണ്‍ പറഞ്ഞു.

കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ (സിയാറ്റില്‍) മുന്‍ പ്രസിഡന്റായ പോള്‍ ജോണ്‍ ഇപ്പോള്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ കണ്‍‌വീനറായി പ്രവര്‍ത്തിക്കുന്നു. അവിഭക്ത ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയ സമ്പത്തും 20016-18 ല്‍ ഫോമയുടെ റീജനല്‍ വൈസ് പ്രസിഡന്റ് പദവിയിലെ പ്രവര്‍ത്തന മികവും സംഘടനാ പ്രവര്‍ത്തന പാടവവും അദ്ദേഹത്തിന് ആത്മവിശ്വാസം പകരുന്നു. വലിയൊരു സുഹൃദ്‌വലയം തന്നെ ഫോമയ്ക്കകത്തും പുറത്തും അമേരിക്കയിലുടനീളവും നേടിയെടുത്ത പോള്‍ ജോണിന് അവരുടെയെല്ലാം പരിപൂര്‍ണ്ണ പിന്തുണയും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കേരള അസ്സോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ (സിയാറ്റില്‍), കേരള അസ്സോസിയേഷന്‍ ഓഫ് ലോസ് ആഞ്ചല്‍സ്, കേരള അസ്സോസിയേഷന്‍ ഓഫ് ലാസ് വെഗാസ്, മലയാളി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് കാലിഫോര്‍ണിയ (എംഎഎന്‍സിഎ), സക്രമെന്റോ റീജണല്‍ അസ്സോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം), ഒരുമ കാലിഫോര്‍ണിയ, അരിസോണ മലയാളി അസ്സോസിയേഷന്‍, ബേ മലയാളി സാന്‍ഫ്രാന്‍സിസ്കോ, സെന്‍ട്രല്‍ വാലി മലയാളി അസ്സോസിയേഷന്‍ (സിവിഎംഎ), വാലി മലയാളി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്, കേരളാ അസ്സോസിയേഷന്‍ ഓഫ് കൊളറാഡോ എന്നിവയാണ് വെസ്റ്റേണ്‍ റീജനിലെ ഫോമ അംഗ സംഘടനകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here