ഫോമാ എമ്പയർ റീജിയന്റെ പ്രവർത്തനോൽഘാടനം രണ്ടായിരത്തി പതിനെട്ട് ജൂലൈ നാലാം തീയതി ബുധനാഴ്ച്ച വൈകിട്ട് റീജിയണൽ വൈസ് പ്രെഡിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അധ്യക്ഷതയിൽ മുംബൈ സ്‌പൈസ് റെസ്റ്റോറന്റിൽ വച്ച് നടന്നു.

ഫോമായുടെ ട്രെഷറർ ഷിനു ജോസഫ് നാഷണൽ കമ്മറ്റി അംഗങ്ങളായ ഷോളി കുമ്പിളിവേലിൽ , സുരേഷ് നായർ മുൻ  ആർ വിപി പ്രദീപ് നായർ  ഫോമാ യൂത്ത് റെപ്രസന്ററ്റീവ് അഷീഷ് ജോസഫ് ,എമ്പയർ റീജിയണിലെ  അസോസിയേഷൻ ഭാരവാഹികൾ തുടങ്ങി പ്രമുഖരായ നേതാക്കൾ പങ്കെടുത്തു,
എമ്പയർ റീജിയന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുവാൻ റീജിയണൽ വൈസ് പ്രസിഡന്റിനോടൊപ്പം നിന്ന് പ്രവർത്തിക്കുവാൻ കഴിവുറ്റ ഭാരവാഹികളേയും തിരഞെടുത്തു .
ഷോബി ഐസക് – സെക്രട്ടറി ,
അഭിലാഷ് ജോർജ് – ട്രഷറർ ,
ഫണ്ട് റൈസിംഗ് ചെയർ – ജോഫ്രിൻ ജോസ് ,
ചെയർമാൻ – ജോൺ സി വർഗീസ് ( സലിം )
എന്നിവരെ ഏക കണ്ടേനെ തിരഞ്ഞെടുത്തു.

ഓഗസ്റ്റ് മാസം പതിനൊന്നാംതീയതി ക്വീൻസിലും , പത്തൊൻപതാം തിയതി മൻഹാട്ടനിലും നടക്കുന്ന ഇന്ത്യ ഇൻഡിപെൻഡൻസ് ഡേ പരേഡിലും പങ്കെടുക്കുവാനും അതിന്റെ വിജയത്തിലേക്കായി മുൻ ആർവിപി പ്രതീപ് നായരേ ചെയർമാനായും , നിഷാദ് കോ ചെയർ ആയും ഒരു വിപുലമായ കമ്മറ്റിയേയും തിരഞ്ഞെടുത്തു .

എമ്പയർ റീജിയന്റെ മികച്ച പ്രവർത്തനത്തിന് യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് 
ഷിനു ജോസഫ് ,ഷോളി കുമ്പിളിവേലിൽ, സുരേഷ് നായർ ,പ്രതീപ് നായർ ,തോമസ് മാത്യു ( അനിയൻ),ഷോബി ഐസക് ,ബിജു ഉമ്മൻ ,ജെ .മാത്യൂസ് ,അഭിലാഷ് ജോർജ് ,ഷാജു കളത്തിൽ ,ജോഫ്രിൻ ജോസ് ,എവി വർഗീസ് , തോമസ് കോശി, ജോൺ സി വര്ഗീസ് (സലിം) മാത്യു മാണി ,ജോസ് മലയിൽ ,ജികെ നായർ , മാത്യു പി തോമസ് , സണ്ണി പൗലോസ് ,അഷീഷ് ജോസഫ് എന്നീ പ്രമുഖ വ്യക്തികൾ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here