ന്യൂയോർ‍ക്ക് :   കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷൻ  (KEAN) ന്‍റെ 2019 ലേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു. വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ ചരിത്രത്തിൽ‍ ആദ്യമായിട്ടാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഏഴ് വനിതകൾ നേത്രുത്ത സ്ഥാനത്ത് എത്തുന്നത്. വനിതകൾക്ക് തുല്യ അവകാശം എന്ന ശബ്ദമുയരുന്ന ഈ കാലഘട്ടത്തിൽ  കീൻ‍ ഒരു പടികൂടി കടന്ന് പ്രധാന സ്ഥാനങ്ങളിൽ  വനിതകളെ തിരഞ്ഞെടുത്ത് മലയാളി അസ്സോസിയേഷനുകൾക്ക് ഒരു നല്ല മാതൃകയായി.

 ലിസി ഫിലിപ്പ് – പ്രസിഡന്‍റ്

മോനി ജോൺ – വൈസ് പ്രസിഡന്‍റ്

മനോജ് ജോൺ – ജനറൽ‍ സെക്രട്ടറി

സോജിമോൻ‍ ജെയിംസ് –  ജോ. സെക്രട്ടറി

ജോഫി മാത്യു – ട്രഷറാർ‍

ബീനാ ജെയിൻ – ജോ. ട്രഷറാർ‍

കോശി പ്രകാശ് – എക്സ് ഒഫീഷ്യോ

പ്രീതാ നമ്പ്യാർ -ചാരിറ്റി & സ്കോളര്‍ഷിപ്പ്, അജിത് ചിറയിൽ‍ – പ്രൊഫഷണൽ‍ അഫയേഴ്സ്, കെ.ജെ.ഗ്രിഗറി – ന്യൂസ് ലെറ്റർ &‍ പബ്ലിക്കേഷൻസ്, നീനാ സുധീർ – സ്റ്റുഡന്‍റ് ഔട്ട് റീച്ച്, ബിജു ജോൺ (ബിജു കൊട്ടാരക്കര) – പി.ആര്‍.ഒ, എല്‍ദോ പോൾ‍ – കൾച്ചറൽ‍ അഫയേഴ്സ്, മാലിനി നായർ‍ – ജനറൽ‍ അഫയേഴ്സ്, മെറി ജേക്കബ് – ഓഡിറ്റർ‍.

 റീജിയണല്‍ വൈസ് പ്രസിഡന്റുമാർ.

ജേക്കബ് ഫിലിപ്പ് –  വെസ്റ്റ് ചെസ്റ്റർ & റോക്ക് ലാന്റ്,  ഷിജിമോൻ‍ മാത്യു – ന്യൂ ജേഴ്സി, റോയി തരകൻ – ന്യൂയോര്‍ക്ക് സിറ്റി & ലോങ്ങ് ഐലന്‍റ്.

 ബോര്‍ഡ് ഓഫ് ട്രസ്റ്റിമാർ.

ചെയർമാൻ- ജെയിൻ‍ അലക്സാണ്ടർ, ഫിലിപ്പോസ് ഫിലിപ്പ്, ജോർജ് ജോൺ, ഗീവർഗീസ് വർഗീസ്, പുതിയ മെമ്പർമാർ: ജയിസൺ‍ അലക്സ്, ഷാജി കുര്യാക്കോസ്, റെജിമോൻ‍ ഏബ്രഹാം

 ഡിസംബർ ‍8-ാം തീയതി ന്യൂയോർ‍ക്ക് ഓറഞ്ചുബർഗിലെ സിതാർ പാലസ്സ് റെസ്റ്റോറന്‍റിൽ പ്രസിഡന്റ് കോശി പ്രകാശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ  ബോഡിയിൽ നോർത്ത് ഈസ്റ്റിലെ എല്ലാ ഭാഗത്തും നിന്നുമുള്ള എഞ്ചിനിയേർസ് പങ്കെടുത്തു.  ട്രസ്റ്റി ബോർ‍ഡ് അംഗങ്ങളായ ബെന്നി കുര്യൻ‍, ഫിലിപ്പോസ് ഫിലിപ്പ്, ജെയിൻ അലക്സാണ്ടർ ആയിരുന്നു ഇലക്ഷൻ കമ്മറ്റി. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയെ ജനറൽ സെക്രട്ടറി റെജിമോൻ എബ്രഹാമും ട്രസ്റ്റി ബോർഡിനു വേണ്ടി ഫിലിപ്പോസ് ഫിലപ്പും അഭിനന്ദിച്ചു.  ട്രഷറാർ നീന സുധീർ 2018 ലെ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു.

 നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ പത്താം വർ‍ഷം പിന്നിടുന്ന കീൻ‍ 501 C(3) അംഗീകാരമുള്ള സംഘടനയാണ്. കേരളത്തിലെ പ്രളയത്തിൽ കൈത്താങ്ങായീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റു ചാരിറ്റികൾക്കും കീൻ കൈയ്യഴഞ്ഞു സഹായം ചെയ്തു. കേരളത്തിലെ നിർധനരായ നൂറിലേറെ വിദ്യാർത്ഥികൾക്കു സ്കോളർഷിപ്പ് കൊടുത്തും മറ്റും നാടിനോടുള്ള കടപ്പാട് മറക്കാത്ത ഒരുകൂട്ടം പ്രവാസി എൻജിനിയേഴ്‌സ ആണ് കീനിൽ പ്രവർത്തിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൽ അറിയുവാനും കീനിന്റെ ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർ‍ത്തിക്കുവാനും താല്‍പര്യമുള്ളവർ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളിൽ ബന്ധപ്പെടുക.

 ലിസി ഫിലിപ്പ് – 845-642-6206, മോനി ജോൺ – 516-312-5709, മനോജ് ജോൺ – 917-841-9043, ജോഫി മാത്യു – 973-723-3575, ജെയിൻ‍ അലക്സാണ്ടർ – 845-287-4258.

www.keanusa.org

LEAVE A REPLY

Please enter your comment!
Please enter your name here