അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇത്തവണത്തെ കേരള കൺവെൻഷൻ തിരുവനന്തപുരത്ത് വെച്ച് നടത്താൻ പോകുകയാണല്ലോ. പ്രവാസി മലയാളികൾ കേരളത്തിന്‌ വേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്ന മഹത്തായ ഒട്ടനേകം പദ്ധതികൾക്ക് സാക്ഷ്യം വഹിക്കുകയാണ് ഈ കേരള കൺവെൻഷൻ. കേരളത്തിന്റെ മണ്ണിൽ നിന്നും വിട പറഞ്ഞു പോയെങ്കിലും ജനിച്ച നാടിനെയും വളർന്ന മണ്ണിനെയും മറക്കാൻ ഒരു മലയാളിക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ സ്വന്തം ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും മാറ്റി വെച്ച് ജന്മനാടിനു വേണ്ടി പ്രയത്നിക്കാൻ അമേരിക്കൻ മലയാളികൾ കാണിച്ച മനസ്സ് ഫൊക്കാനയെ മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. 

ഫൊക്കാനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ അവയെല്ലാം തന്നെ അമേരിക്കൻ മലയാളികൾക്കെന്ന പോലെ കേരളത്തിനും കേരളീയർക്കും പുതുജീവൻ നൽകുന്നതായിരുന്നു. 

കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിച്ച് ജീവിതത്തിൽ ഒറ്റപ്പെട്ടവർക്കെല്ലാം കുടുംബമായും സുഹൃത്തായും വഴികാട്ടിയായും ഫൊക്കാന മാറുകയാണ് . ചെറിയ സഹായങ്ങൾക്ക് കൈനീട്ടുന്നവർ മുതൽ തെരുവിൽ ഭിക്ഷ യാചിച്ചു നടക്കുന്ന പട്ടിണിപ്പാവങ്ങൾ വരെയുള്ള ജീവിതങ്ങൾ കാണാനും അറിയാനും സഹായിക്കാനും ഫൊക്കാനക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ ഫൊക്കാനയുടെ ജനനം മുതൽ ഈ നിമിഷം വരെയുള്ള 35വർഷങ്ങൾ സ്വാര്ഥതാല്പര്യങ്ങൾക്ക് ഇടം കൊടുക്കാതെ സഹായിച്ചും സേവിച്ചും സ്നേഹിച്ചും കടന്നുപോയി. ഈ 35 ന്റെ നിറവിൽ തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് ജനുവരി 29, 30 തീയതികളിൽ ഞങ്ങൾ ഒരുക്കുന്ന കേരള കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിൽ ഒരു സ്വർണ്ണതിളക്കമായി മാറാൻപോകുകയാണ്. ഫൊക്കാന എന്നും കേരളത്തിന്‌ കൈത്താങ്ങായി കൂടെയുണ്ടാകുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഞങ്ങൾ ഈ കൺവെൻഷൻ പരിപാടിയിലൂടെ. 

കഴിഞ്ഞ കുറെ നാളുകളായി കേരളം നേരിട്ട ദുരിതങ്ങൾ എത്രത്തോളം കഠിനമാണെന്നു പറയേണ്ടതില്ലല്ലോ. മഹാപ്രളയം മൂലം എല്ലാം നഷ്ടപ്പെട്ട് ജനങ്ങൾ നെട്ടോട്ടമോടിയപ്പോൾ സഹായവുമായി ഫൊക്കാന ഓടിയെത്തി.കാലടി ,തിരുവല്ല എന്നീ സ്ഥലങ്ങളിൽ ദുരിതാശ്വാസ സഹായങ്ങൾക്ക് നേതൃത്വം നൽകി .ഫൊക്കാനാ നേതൃത്വം മുഖ്യമന്ത്രി,മറ്റു മന്ത്രിമാർ തുടങ്ങിയവരുമായി സംസാരിച്ച ശേഷം പ്രളയ ദുരിതാശ്വാസ പ്രവർത്തകൾക്കായി സർക്കാർ രൂപീകരിക്കുന്ന ഭവനം പദ്ധതിയിലൂടെ  പത്തു ജില്ലകളിൽ ആയി നൂറു വീടുകൾ നിർമ്മിച്ച് നൽകുന്നു . ഈ  പദ്ധതി കേരള കൺവെൻഷനിൽ വെച്ച് ഉത്‌ഘാടനം ചെയ്യും . ഒപ്പം കേരളത്തിലെ ആശുപത്രികളിൽ ജോലി ചെയുന്ന നഴ്സുമാർക്ക് അവരുടെ ആത്മാർത്ഥ സേവനത്തിന് അവാർഡ് നൽകി ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ കേരളത്തിലെ ചെറുപ്പക്കാർക്ക് ഐ ടി മേഖലയിൽ കുതിച്ചുയരാൻ ആഞ്ചൽ കണക്ട് എന്ന പദ്ധതിയും കൺവെൻഷനിൽ വെച്ച് അവതരിപ്പിക്കപ്പെടും. വെറുമൊരു സംഗമവേദിയായിട്ടല്ല കേരള കൺവെൻഷനെ ഞങ്ങൾ നോക്കി കാണുന്നത് .അതിലുപരി കേരളത്തിനൊപ്പം നിൽക്കുക ,എപ്പോൾ കേരളത്തിന് നമ്മുടെ സഹായമാണ് വേണ്ടത് .അത് എങ്ങനെയെല്ലാം എത്തിച്ചു നൽകാമോ അങ്ങനെ ചെയ്യുക .ഫൊക്കാനാ അതിന് പ്രാധാന്യം നൽകുന്നു .
ടൊറന്റോയിലെ മലയാളിസമൂഹത്തിലെ സജീവ സാന്നിധ്യമാണ് ടോമി. 1996ൽ ആണ് ‘ഫൊക്കാന’യുടെ നേതൃത്വത്തിലേക്കു വരുന്നത്, നാഷനൽ കമ്മിറ്റി അംഗമായി. പിന്നീട് ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറർ പദവികളും വഹിച്ചു. ബോർഡ് ഓഫ് ട്രസ്റ്റി അംഗവുമായിരുന്നു. സംഘടനയിൽ ഇടക്കാലത്ത് പിളർപ്പുണ്ടായപ്പോൾ, കാനഡയിലെ മലയാളി അസോസിയേഷനുകളെ ഫൊക്കാനയുടെ കുടക്കീഴിൽ അണിനിരത്തുന്നതിൽ സജീവപങ്കാണ് വഹിച്ചത്. ടൊറന്റോ മലയാളി സമാജം (ടി. എം. എസ്) പ്രസിഡന്റുമായിരുന്നു. ടൊറന്റോ ഈസ്റ്റിൽ കെട്ടിടം വാങ്ങുന്നതിനു തുടക്കമിട്ടത് അക്കാലയളവിലാണ്. മിസ്സിസാഗയിൽ സിറോ മലബാർ സമൂഹത്തിന്റെ ആദ്യ ദേവാലയത്തിന്റെ കൈക്കാരനായും സേവനമനുഷ്ഠിച്ചു. നാലു ദശലക്ഷം ഡോളർ മുടക്കി ദേവാലയം വാങ്ങുന്നതിൽ നേതൃപരമായ പങ്കുവഹിക്കാനും ഇക്കാലയളവിൽ അവസരമൊരുങ്ങി.

കാനഡയിലേക്കു കുടിയേറിയത് ഇരുപത്തിയേഴ് വർഷം മുന്പ്. റിയൽ എസ്റ്റേറ്റ്- റസ്റ്ററന്റ് രംഗങ്ങളിൽ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള ടോമി കോട്ടയം കാഞ്ഞിരപ്പള്ളി കാളകെട്ടി സ്വദേശിയാണ്. മിസ്സിസാഗയിലുള്ള ടേസ്റ്റ് ഓഫ് മലയാളീസ്, കോക്കനട്ട് ഗ്രോവ് എന്നീ സംരംഭങ്ങളുടെ അമരക്കാരൻകൂടിയായ ടോമി, നാട്ടിൽ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മോൻസ് ജോസഫും നോബിൾ മാത്യുവുമൊക്കെ കെ. എസ്. സി നേതൃനിരയിൽ സജീവമായിരിക്കെ കോട്ടയം ജില്ലാ ഓർഗനൈസിങ് സെക്രട്ടറിയായിരുന്നു.

കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോമി കോക്കാട്ഇരുപതു വർഷത്തിലധികമായി കാനഡയിലെ സാംസ്കാരിക സാമൂഹ്യമണ്ഡല ത്തിലെ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് .ഫൊക്കാന 2016 കാനഡാ കൺവെൻഷന്റെ   ചെയർമാനും ആയിരുന്നു ടോമി .വളരെ അടുക്കും ചിട്ടയോടും കൂടി സംഘടിപ്പിച്ച കാനഡാ ഫൊക്കാനാ കൺവൻഷൻ ചരിത്രത്തിലേക്കാണ് നടന്നു കയറിയത് . കാനഡയിലെ തന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ  ടൊറന്റോ മലയാളി അസോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റും കൂടിയാണ്  ടോമി.

LEAVE A REPLY

Please enter your comment!
Please enter your name here