വടക്കൻചേരി: ഫോമായോളം പ്രവാസികള്‍ വളരണം, ലോകം നന്നാകുന്നത് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ തുടങ്ങുമ്പോഴാണെന്ന് ഫാദർ ഡേവിസ് ചിറമേൽ. പാലക്കാട്വടക്കാഞ്ചേരിയിൽ ഫോമായും, ലെറ്റ് ദെം സ്മയില്‍ എഗൈന്‍ (LTSA) സംയോജിച്ചു നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമാ ചാരിറ്റി ചെയർമാൻ ശ്രീ.ജിജു കുളങ്ങരയെയും, LTSA സ്ഥാപകൻ ജോൺഡബ്യു വർഗ്ഗീസിനെയും അദ്ദേഹത്തിന്‍റെ  ടീമിനെയും  പ്രത്യേകം അഭിനന്ദിച്ചു. ക്യാമ്പിൽ ഏറെനേരം ചിലവിട്ട അദ്ദേഹം രോഗികളോട്വിവരങ്ങൾ തിരക്കുകയും ക്യാമ്പിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സേവനപ്രവർത്തനങ്ങളെ പറ്റി വിലയിരുത്തുകയും ചെയ്തു. ഇത്ര വിപുലമായ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയെന്നത് ഒരു വലിയ നന്മ ചെയ്യന്നതിന്റെ ഭാഗമായേ കാണാനാവു എന്ന് ക്യാമ്പിലെ എല്ലാവരെയും അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു.

കേരളത്തിലെ അറിയപ്പെടുന്നപുരോഹിതൻ എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവസാന്നിധ്യമായ ഇദ്ദേഹമാണ് കിഡ്നി ദാനം ചെയ്യുന്നവർക്കായി തുടങ്ങിയ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ. ജനുവരി 12 മുതൽ 18 വരെ കേരളത്തിലെ 3 ജില്ലകളിലായി നടന്നു വന്ന സൗജന്യ മെഡിക്കൽ സർജറി ക്യാമ്പുകൾക്ക് എല്ലാവിധ സഹായങ്ങളും നൽകിയ അദ്ദേഹം സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഫോമാ എക്സിക്യൂട്ടീവിനെയും, ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ച ശേഷമാണ് മടങ്ങിയത്. അദ്ദേഹത്തിന്റെ മഹനീയ സാനിധ്യം ഉദ്യമത്തെ കൂടുതൽ ധന്യമാക്കി എന്ന്  ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തിലും, സെക്രെട്ടറി ജോസ് എബ്രഹാമും, ഫോമാ ചാരിറ്റി ചെയർമാൻ ശ്രീ.ജിജു കുളങ്ങരയും  അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here