വാ​ഷിം​ഗ്ട​ൺ: കൊവിഡിനെ പ്ര​തി​രോ​ധി​ക്കാ​ൻ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ മ​രു​ന്നി​ന് കഴിയുമെന്നും ര​ണ്ടാ​ഴ്ച​യാ​യി താ​ൻ അ​ത് കഴിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെ എതിർത്ത് യു​.എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്സ് അഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ഫ്.ഡി​.എ) രം​ഗ​ത്തെ​ത്തി​യ​ത്.ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്നോ കൊ​വി​ഡി​നെ​തി​രെ ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മാ​ണെ​ന്നോ ഇതുവരെ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാണ് എ​ഫ്.ഡി​.എ പറയുന്നത്. അവസ്ഥ ഇതായിരിക്കെ രാ​ജ്യ​ത്തി​ന്റെ പ്ര​സി​ഡ​ന്റ് ത​ന്നെ ഇ​ത്ത​ര​ത്തി​ൽ പറയുന്നത് ജനങ്ങളിൽ തെറ്റിദ്ദാരണ ഉണ്ടാക്കുമെന്നു എഫ്.ഡി.എ ചൂ​ണ്ടി​ക്കാ​ട്ടി.ക്ലി​നി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കും പ​ഠ​ന​ങ്ങ​ൾ​ക്കും ശേ​ഷ​മേ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ന​ൽ​കാ​നാ​കൂ എ​ന്നും അവർ പറഞ്ഞു.

ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കൊവിഡിന് ബെസ്റ്റാണെന്നും അതിന് ഏറ്റവും നല്ല ഉദാഹരണം താനാണെന്നുമാണ് ട്രംപ് പറഞ്ഞത്. അതേസമയം,​ അ​മേ​രി​ക്ക​യി​ൽ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​കയണ്. 94,962 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here