ന്യൂഡൽഹി: ഗാൽവൻ സംഘർഷത്തിൽ 40 ചൈനീസ്​ സൈനികർ കൊല്ലപ്പെട്ടുവെന്നത്​ വ്യാജ വാർത്തയാണെന്ന്​ ചൈന. ചൈനീസ്​ വിദേശകാര്യ വക്​താവ്​ സാഹോ ലിജിനാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും ചൈന അറിയിച്ചു.

40 ചൈനീസ്​ സൈനികർ ഗൽവാൻ താഴ്​വരയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടുവെന്ന ഇന്ത്യ അവകാശപ്പെട്ടിരുന്നു. ജൂൺ 15നായിരുന്നു ഗൽവാൻ താഴ്​വരയിലാണ്​ ഇന്ത്യ-ചൈനീസ്​ സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്​. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഇതേ തുടർന്ന്​ ഇരു രാജ്യങ്ങളുടേയും ലഫ്​റ്റനൻറ്​ ജനറൽ റാങ്കിലുള്ള സൈനികർ ചർച്ച നടത്തുകയും കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന്​ ഇന്ത്യ-ചൈന സേനയെ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്​തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here