ചിക്കാഗോ: ബെൽവുഡ് സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ഇടവക വികാരി ഫാ. ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേൽ ജോർജ്ജ് കശീശ്ശാ കഴിഞ്ഞ ദിവസം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വൈദീകരുമായി “സൂം” മീറ്റിങ്ങിലൂടെ  സംസാരിച്ചിരുന്നു.  കായംകുളം കാദീശാപള്ളി  ഇടവകാഗമായ കല്ലുംമൂട്ടിൽ ഉണ്ണൂണ്ണി ജോർജ്ജിന്റെയും പരേതയായ കുഞ്ഞമ്മ ജോർജ്ജിന്റെയും മകനാണ് ഡാനിയേൽ ജോർജ്ജ് അച്ചൻ.
വെങ്ങാഴിയിൽ ജോർജ്ജ് കശീശ്ശായുടെ ചെറുമകൾ മിസ്സിസ്.അനിത ഡാനിയേൽ ആണ് സഹധർമ്മിണി. ഗ്രിഗറി ഡാനിയേൽ, ലീന ഡാനിയേൽ എന്നിവരാണ് മക്കൾ.

സംസ്കാരം ചിക്കാഗോ ബെൽവുഡ് സെൻറ്  ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിൽ അഹമ്മദാബാദ് ഭദ്രാസനാധിപൻ  പുലിക്കോട്ടിൽ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കും. സംസ്കാര ശുശ്രൂഷയോടനുബന്ധിച്ചുള്ള നാഗരികാണിക്കൽ ശുശ്രൂഷ വ്യാഴാഴ്ച  വൈകിട്ട് നാല് മണിക്ക്  ഒകലോൺ  സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിലും, വൈകിട്ട് ആറര മണിക്ക് സെൻറ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിലും, വെള്ളിയാഴ്ച വൈകിട്ട്  എൽമസ്‌റ്റ്  സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ്  ദേവാലയത്തിലും തുടർന്ന് ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് ബെൽവുഡ് സെൻറ്  ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും, സംസ്കാര ശുശ്രൂഷകളും പൂർത്തീകരിച്ച്‌ ചിക്കാഗോ ഷെല്ലാ പാർക്കിലുള്ള ഇർവിങ് പാർക്ക് ആൻഡ് 25 സ്ട്രീറ്റ്  മലങ്കര ഓർത്തോഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ പൂർത്തീകരിക്കും .

ബഹുമാനപ്പെട്ട ഡാനിയേൽ ജോർജ്ജ് കശീശ്ശായുടെ വേർപാടിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താകൂടിയായ പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവ, ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ.സഖറിയാസ് മാർ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി വൈദീക സെക്രട്ടറി ഫാ.മാത്യൂസ് ജോർജ്ജ്, ഓർത്തഡോക്സ് റ്റി.വി ക്കുവേണ്ടി ചെയർമാൻ പുലിക്കോട്ടിൽ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത, സി.ഇ.ഓ ഫാ.ജോൺസൺ പുഞ്ചക്കോണം, ഡീക്കൻ.ജോർജ്ജ് പൂവത്തൂർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക്: 
ഫാ.എബി ചാക്കോ: 516-655-0117
ജോർജ്ജ് വർഗ്ഗീസ് : 773-341-8437

LEAVE A REPLY

Please enter your comment!
Please enter your name here