ന്യൂഡൽഹി: ആരോഗ്യമേഖലയിൽ ഇന്ത്യയുടെ വളർച്ച ദ്രുതഗതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഏത് പ്രതിസന്ധിയേയും നേരിടാൻ ആരോഗ്യമേഖല സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഐഡിയ സമ്മിറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണെന്നും വികസന അജണ്ടകൾ പാവപ്പെട്ടവർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൂടി വേണ്ടിയാകണം രൂപപ്പെടുത്തേണ്ടതെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപം നാൾക്കുനാൾ ഉയരുകയാണ്.

ഇന്ത്യയിൽ ആരോഗ്യ,കാർഷിക, ഊർജ്ജ മേഖലകളിൽ നിക്ഷേപത്തിന് അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് മഹാമാരിക്കിടയിലും 20 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here