sonia.jpg.image.784.410ന്യൂഡല്‍ഹി : സോണിയ ഗാന്ധി കോണ്‍ഗ്രസ്‌  അധ്യക്ഷസ്‌ഥാനഅധ്യക്ഷസ്‌ഥാന തുടരും. സംഘടനാ തെരഞ്ഞെടുപ്പു നടക്കാത്ത സാഹചര്യത്തിലാണ്‌ ഇന്നലെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന്‌ സോണിയക്കു പ്രസിഡന്റ്‌ പദത്തില്‍ ഒരു വര്‍ഷം കൂടെ തുടരാനുള്ള അനുമതി നല്‍കിയത്‌. ഈ ഡിസംബറിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പു നടത്തി, തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമായിരുന്നു. കോണ്‍ഗ്രസ്‌ അധ്യക്ഷ സ്‌ഥാനത്തേക്കു വരാന്‍ രാഹുലിന്‌ ഇനിയും സമയമെടുക്കുമെന്ന സൂചന നല്‍കി
ബിഹാര്‍ അടക്കമുള്ള സംസ്‌ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തില്‍ രാഹുലിനെ അധ്യക്ഷസ്‌ഥാനത്തേക്ക്‌ കൊണ്ടുവരുന്നത്‌ ദോഷം ചെയ്യുമെന്ന മുതിര്‍ന്ന നേതാക്കളുടെ ആശങ്കയാണു സോണിയാഗാന്ധിക്ക്‌ ഒരു വര്‍ഷം കൂടി കാലാവധി നീട്ടിയ തീരുമാനത്തിനു പിന്നില്‍. ഈ ഡിസംബറോടെ സോണിയയുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ്‌ ഇന്നലെ പ്രവര്‍ത്തക സമിതി ചേര്‍ന്നത്‌.കുറ്റമറ്റ രീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പു നടത്താന്‍ രാഹുല്‍ ബ്രിഗേഡ്‌ ശക്‌തമായ നടപടികള്‍ കൈക്കൊണ്ടെങ്കിലും പ്രായോഗികമായില്ല. മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ ഇതിനായി ചുമതലപ്പെടുത്തിയെങ്കിലും വിവിധ സംസ്‌ഥാനങ്ങളില്‍ രൂക്ഷമായ ഗ്രൂപ്പ്‌ പോരില്‍ സംഘടനാ തെരഞ്ഞെടുപ്പ്‌ സ്വപ്‌നമായി അവശേഷിച്ചു. ഗ്രൂപ്പ്‌ വീതം വയ്‌പ്പില്ലാതെ സംഘടനാ തെരഞ്ഞെടുപ്പു നടത്താനുള്ള രാഹുലിന്റെ നീക്കമാണു മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചതും. ഇതേതുടര്‍ന്ന്‌ മുല്ലപ്പള്ളി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനത്തുനിന്നുള്ള രാജിസന്നദ്ധത  അറിയിക്കുകയും ചെയ്‌തിരുന്നു.

2016 ഡിസംബറിനകം ഏതു വിധേനയും സംഘടനാ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തീകരിക്കുകയെന്ന വെല്ലുവിളിയും സംഘടനയ്‌ക്കു മുന്നിലുണ്ട്‌. സോണിയക്കു പകരം രാഹുലിനെ അധ്യക്ഷ പദത്തില്‍ അവരോധിച്ചേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണു പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പ്രത്യേക എ.ഐ.സി.സി. സമ്മേളനം വിളിച്ചു ചേര്‍ത്ത്‌ രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നും സൂചനകളുണ്ടായിരുന്നു.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന്‌ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ദയനീയമായി കോണ്‍ഗ്രസ്‌ പരാജയപ്പെട്ട സാഹചര്യത്തില്‍ രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്‌ വിയോജിപ്പുണ്ടായിരുന്നു. നേതാക്കളെ ഒഴിവാക്കി യുവ നേതാക്കളെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ ബ്രിഗേഡിനു രൂപം നല്‍കി പ്രവര്‍ത്തിക്കുന്ന രീതിയാണ്‌ രാഹുല്‍ സ്വീകരിച്ചിരുന്നത്‌.  ബിഹാര്‍ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ രാഹുലിനെ നേതൃത്വം ഏല്‍പ്പിക്കുന്നത്‌ പന്തിയല്ലെന്ന തിരിച്ചറിവ്‌ സോണിയക്കും ഉണ്ട്‌. തൊട്ടു പിന്നാലെ കോണ്‍ഗ്രസിന്‌ ഏക പ്രതീക്ഷയായ കേരളത്തിലും തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here