narendra-modi-7-1-2015.jpg.image.784.410ദാദ്രി കൊലപാതകം; ഒടുവില്‍ മോഡി മൗനം വെടിഞ്ഞു; ‘ദാദ്രിയിലേത് രാഷ്ട്രീയ ഒത്തുകളി; മുസ്ലീംകളും ഹിന്ദുക്കളും പോരടിക്കുന്നത് നിര്‍ത്തണം; രാഷ്ട്രപതിയുടെ പ്രതികരണം തനിക്ക് വഴികാട്ടി’ ദാദ്രി കൊലപാതകത്തില്‍ പത്തു ദിവസത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാഷ്ട്രപതി പങ്കുവച്ച നിലപാടുകളോട് താന്‍ യോജിക്കുന്നുവെന്നും, ദാദ്രിയില്‍ നടന്നത് രാഷ്ട്രീയ ഒത്തുകളിയാണെന്നും മോഡി പറഞ്ഞു. ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോഡി.

വിവാദങ്ങള്‍ അവസാനിപ്പിച്ച് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി രാജ്യം ഒന്നിക്കണം. ഭിന്നിപ്പുകളുണ്ടാകരുത്.. മുസ്ലീംകളും ഹിന്ദുക്കളും പരസ്പരം പോരടിക്കുന്നത് നിര്‍ത്തണം. എല്ലാവര്‍ക്കും അഭിപ്രായം പറയുവാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും രാഷ്ട്രപതിയുടെ പ്രതികരണമാണ് ഈ വിഷയത്തില്‍ തനിക്ക് വഴികാട്ടിയതെന്നും മോഡി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവച്ചിരുന്നു. വൈവിധ്യം, ബഹുസ്വരത, സഹിഷ്ണുത എന്നിവ ഭാരത സമൂഹത്തിന്റെ സവിശേഷതകളാണെന്നും നൂറ്റാണ്ടുകളായി നമ്മെ ഒന്നിച്ചുനിര്‍ത്തിയത് ഈ മൂല്യങ്ങളാണെന്നും അതുകൊണ്ട് പരമ്പരാഗത മൂല്യങ്ങള്‍ പാഴാക്കാന്‍ അനുവദിക്കരുതെന്നും രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതിയുടെ ഈ പരാമര്‍ശം കഴിഞ്ഞതിനുശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

സെപ്റ്റംബര്‍ 28നാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍50 വയസുകാരനായ മുഹമ്മദ് അഖ്‌ലാഖിനെ ബീഫ് കഴിച്ചെന്നും വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നും ആരോപിച്ചു നൂറോളം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മര്‍ദനത്തില്‍ അഖ്‌ലാഖിന്റെ മകനും ഗുരുതരമായ പരുക്കുകള്‍ ഏറ്റിരുന്നു. സംഭവം വിവാദമായതോടെ രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങളാണ് ഈ വിഷയത്തില്‍ അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here