Passport.jpg.image.784.410നിങ്ങളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ കൈകൊണ്ട് എഴുതിയതാണെങ്കില്‍ നവംബര്‍ 24 നുശേഷം അതുപയോഗിച്ച് യാത്ര ചെയ്യാനാകില്ല. കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകള്‍ ലോകതലത്തില്‍ നിര്‍ബന്ധിതമാക്കുന്നതിന്റെ ഭാഗമായാണിത്. ഇന്ത്യയിലും വിദേശത്തുമുള്ള പൗന്മാര്‍ എത്രയും വേഗം പാസ്‌പോര്‍ട്ടുകള്‍ മെഷീന്‍ റീഡബിളാക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഇന്റര്‍നാഷണല്‍ സിവില്‍ ഓര്‍ഗനൈസേഷനാണ് പുതിയ നിബന്ധന കൊണ്ടുവന്നത്.

മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് കൈവശമില്ലെങ്കില്‍ വിദേശരാജ്യത്ത് വിസ നിഷേധിക്കപ്പെടാം. വിസ ഉണ്ടെങ്കിലും പ്രവേശനം സാധ്യമാകണമെന്നില്ല. 2001 മുതല്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടാണ് ഇന്ത്യന്‍ നല്‍കുന്നത്. 2001 നു മുമ്പുള്ളതും 1990 കളുടെ മധ്യത്തോടെ നല്‍കിയ 20 വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ടുകളും കൈകൊണ്ട് എഴുതിയതാണ്. കൈകൊണ്ട് എഴുതിയ രണ്ടരലക്ഷത്തോളം പാസ്‌പോര്‍ട്ടുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് ആക്കുന്നതിന് എത്രയും വേഗം അപേക്ഷ നല്‍കേണ്ടതാണ്. പാസ്‌പോര്‍ട്ട് പുതിക്കി നല്‍കുന്നതിന് ഫാസ്റ്റ്ട്രാക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്-www.passportindia.gov.in

LEAVE A REPLY

Please enter your comment!
Please enter your name here