samuelമോണ്ടസാന: വാഷിംഗ്ടൺ മൊണ്ടിസാനെ സിറ്റിയുടെ മേയറായി വിനി സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 3ന് ആയിരുന്നു തിരഞ്ഞെടുപ്പ്. ഇന്ത്യൻ വംശജയായ അമേരിക്കയിലെ ആദ്യ വനിതാ മേയറാണ് വിനി സാമുവേൽ. ഓഗസ്റ്റ് ആദ്യ വാരം നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ നിലവിലുളള മേയർ കെൻ എസ്റ്റീസ് 27 % വോട്ട് നേടിയപ്പോൾ വിനി നായർ 47 % ആണ് നേടിയത്.നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിൽ വിനി നായർ 67 ശതമാനം വോട്ട് നേടിയാണ് വിജയിയായത്. സിറ്റിയിലെ റജിസ്ട്രേഡ് വോട്ടർമാർ ആകെ 2300 പേരാണ്. 1128 പേർ മാത്രമാണ് അവസാന വോട്ടെടുപ്പിൽ പങ്കെടുത്തത്.കേരളത്തിലെ കൊല്ലം ജില്ലയിലാണ് വിനി സാമുവേലിന്റെ ജനനം. അലാസ്കയിലാണ് വളർത്തപ്പെട്ടത്. കഴിഞ്ഞ പതിനെട്ട് വർഷമായി മൊണ്ടസാനൊ സിറ്റിയിലെ പ്രവർത്തനങ്ങളിൽ സജ്ജീവമാണ്.

വാഷിംഗ്ടൺ ഡെമോക്രാറ്റിക്ക് കോർക്കസിലെ അംഗമായ ഗൈ ബെർഗ് സ്റ്റോമാണ് വിനിയുടെ ഭർത്താവ്. മകൻ 13 വയസുളള തോമസ്, സാമുവേൽ തോമസ്, പൊന്ന തോമസ് ദമ്പതിമാരുടെ മകളാണ് വിനി സാമുവേൽ.

LEAVE A REPLY

Please enter your comment!
Please enter your name here