വാഷിങ്‌ടൺ: ദേശീയ ഇന്റലിജൻസ്‌ ഡയറക്ടർ തയ്യാറാക്കുന്ന പ്രസിഡന്റിന്റെ പ്രതിദിന അവലോകന റിപ്പോർട്ട്‌ നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡന്‌ ലഭ്യമാക്കാൻ വിസമ്മതിച്ച്‌ ഡോണൾഡ്‌ ട്രംപ്‌. 2000ൽ പ്രസിഡന്റ്‌ ബിൽ ക്ലിന്റൺ അന്നത്തെ നിയുക്ത പ്രസിഡന്റ്‌ ജോർജ്‌‌ ഡബ്ല്യു ബുഷിന്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. ‘രാജ്യത്തിന്റെ മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ ആദ്യ ദിനംമുതൽ പുതിയ പ്രസിഡന്റ്‌ തയ്യാറായിരിക്കണ’മെന്ന്‌ പറഞ്ഞായിരുന്നു നടപടി. റിപ്പോർട്ട്‌ ബൈഡന്‌ നൽകാൻ ട്രംപ്‌ ഇതുവരെ സമ്മതം നൽകാത്തതിൽ റിപ്പബ്ലിക്കൻ പാർടിക്കുള്ളിൽപ്പോലും വിമർശം ഉയരുന്നുണ്ട്‌.

ബൈഡൻ ചുമതലയേറ്റ്‌ ദിവസങ്ങൾക്കുള്ളിൽ കാലാവധി അവസാനിക്കുന്ന പ്രധാന ആയുധ കരാറുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളുണ്ട്‌. പ്രതിദിന റിപ്പോർട്ട്‌ ലഭ്യമാകാതെ മുൻകൂട്ടി തയ്യാറാകാൻ ബുദ്ധിമുട്ടാകും. സെനറ്റ്‌ ഇന്റലിജൻസ്‌ സമിതി അംഗംകൂടിയായ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിനും റിപ്പോർട്ട്‌ ലഭ്യമാക്കണമെന്ന്‌ സെനറ്റർ ജെയിംസ്‌ ലാങ്ക്‌ഫോർഡ്‌ പറഞ്ഞു. ബുഷിന്‌ പ്രതിദിന റിപ്പോർട്ട്‌ ലഭ്യമായിട്ടുകൂടി വീണ്ടും വോട്ടെണ്ണൽ നടന്നതിനെത്തുടർന്നുണ്ടായ താമസം ഭരണനിർവഹണത്തിന്റെ ആദ്യ ദിനങ്ങളിൽ കാര്യമായി ബാധിച്ചു. അധികാരമേറ്റ്‌ ഏഴുമാസത്തിനകമായിരുന്നു വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണം–- വാഷിങ്‌ടൺ പോസ്റ്റ്‌ ലേഖനം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here