വാഷിംഗ്‌ടൺ: കൊവിഡ് പ്രതിരോധ വാക്‌സിൻ 95 ശതമാനം ഫലപ്രദമെന്ന് യു.എസ് ഫാർമ കമ്പനി ഫെെസർ. മനുഷ്യരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ വിജയകരമായതിന് പിന്നാലെ യു.എസ് ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയിൽ നിന്നും അനുമതി വാങ്ങാൻ ഒരുങ്ങുകയാണ് കമ്പനി.

വാക്‌സിൻ എല്ലാ പ്രായക്കാരിലും ഒരുപോലെ പ്രവർത്തിക്കുന്നുവെന്നും അനന്തരഫലങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ലെന്നും കമ്പനി വ്യക്തമാക്കി. 170 സന്നദ്ധപ്രവർത്തകരിലായി നടത്തിയ മൂന്നാം ഘട്ട ട്രയൽ പരീക്ഷണത്തിൽ 162 രണ്ട് പേർക്ക് രോഗം ബാധിച്ചില്ല. രോഗബാധിതരാകുന്നതിൽ നിന്ന് വാക്‌സിൻ ഇവരെ സംരക്ഷിച്ചുവെന്നും ഫെെസർ അവകാശപ്പെടുന്നു. 64 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ 94 ശതമാനം മാത്രം ഫലപ്രദമായേക്കാമെന്നും ഫെെസർ പറയുന്നു. അടിയന്തര ഉപയോഗത്തിന് വാക‌്സിൻ വിതരണതത്തിനുള്ള അനുമതി നേടിയതായും കമ്പനി അറിയിച്ചു.

അതേസമയം ഫൈസർ വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല, ഫെെസർ വികസിപ്പിച്ച വാക്‌സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇത് ഒരു വെല്ലുവിളിയാണ്. വാക്‌‌സിൻ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുന്നതായും സർക്കാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here