വാഷിങ്ടൻ: ഒടുവിൽ വൈറ്റ്ഹൗസ് വിടാൻ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ ഇലക്ടറൽ കോളജ് വോട്ടിൽ വിജയം നേടിയാൽ വൈറ്റ്ഹൗസ് വിടാൻ ഒരുക്കമാണെന്ന് ട്രംപ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നുവെന്ന തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഡിസംബർ 14 നാണ് ഇലക്ടറൽ കോളജ് യോഗം. ഇതിൽ ബൈഡനെ ഔദ്യോഗികമായി അമേരിക്കയുടെ 46ാമത് പ്രസിഡന്റായി പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here