A.C._Joseമുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന  എ.സി.ജോസ് (79) (അമ്പാട്ട് ചാക്കോ ജോസ്) അന്തരിച്ചു.  ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കണ്‍സ്യൂമര്‍ ഫെഡിന്റെ യോഗത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് നിന്ന് മടങ്ങിയയതിന് ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തിന് കഠിനമായ നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ ആയില്ല.

സംസ്കാരം ജനുവരി 26 ചൊവ്വാഴ്ച വൈകീട്ട് കൊച്ചി, ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിയ്ക്കും

സഹധർമ്മിണി : ലീലാമ്മ ജോസ്
പ്രിവിലേജ് കമ്മറ്റി ചെയർമാൻ  (1986-87), കെഎസ് യുവിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു.  ഐ,എൻ,റ്റി,യു,സി ട്രഷറർ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ എംഡി, 1969 മുതൽ  1979 വരെ കൊച്ചി മേയര്‍, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് . മൂന്ന് തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1996-97),  (1998-99), (1999-04). നാല് മാസം മാത്രമാണ് അദ്ദേഹം നിയമ സഭ സ്പീക്കര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ളത്. കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് മന്ത്രിസഭയെ നിലനിര്‍ത്തി സ്പീക്കര്‍ എന്ന റെക്കോര്‍ഡും എസി ജോസിന് സ്വന്തം. മികച്ച സംഘടകാൻ എന്നാ പേരിനു ഉടമയായ ഇദേഹം രണ്ട് തവണ പറവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എ ആയിട്ടുണ്ട്. കരുണാകരന്‍ മന്ത്രിസഭയെ ആണ് കാസ്റ്റിങ് വോട്ടിലൂടെ എസി ജോസ് നിലനിര്‍ത്തിയത്. ഐക്യരാഷ്ട്രസഭ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ മൂന്ന് തവണ അംഗമായിട്ടുണ്ട് എ.സി ജോസ്. നിലവില്‍ വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററും ആയി പ്രവര്‍ത്തിയ്ക്കുകയായിരുന്നു. മൃതദേഹം ജനുവരി 26 ചൊവ്വാഴ്ച വൈകീട്ട് കൊച്ചി, ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കരി യ്ക്കും

LEAVE A REPLY

Please enter your comment!
Please enter your name here