മുംബയ് : ഇന്ത്യയിൽ കൊവിഡ് രോഗബാധയ്ക്കെതിരെയുള്ള വാക്സിനേഷൻ ജനുവരിയിൽ ആരംഭിച്ചേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാർ പൂനാവാല അറിയിച്ചു. ഓക്‌സ്ഫോഡ് സർവകലാശാലയും മരുന്നു കമ്പനിയായ അസ്ട്രാസെനകയും സംയുക്തമായി നിർമിക്കുന്ന വാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. ഡിസംബർ അവസാനത്തോടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് അദാർ പൂനാവാല പറഞ്ഞു.2021 ഒക്ടോബറോടെ ഇന്ത്യയിൽ എല്ലാവരിലേക്കും വാക്‌സീൻ എത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പൂനാവാല വ്യക്തമാക്കി. ഒക്ടോബറിനു ശേഷം ഇന്ത്യയിൽ സാധാരണ ജനജീവിതം സാധ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 20% ഇന്ത്യക്കാർക്ക് വാക്‌സീൻ ലഭ്യമായിക്കഴിയുമ്പോൾ തന്നെ ആത്മവിശ്വാസം തിരികെ വരുന്നത് കാണാനാകും. അടുത്ത വർഷം സെപ്തംബർ– ഒക്ടോബറോടെ എല്ലാവർക്കും ആവശ്യാനുസരണമുള്ള വാക്‌സീനുകളും ലഭ്യമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here