TNGമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി. എന്‍. ഗോപകുമാര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.50 ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മാധ്യമരംഗത്ത് 3 പതിറ്റാണ്ടിലേറെ നീണ്ട ശക്തമായ സാന്നിധ്യമായിരുന്നു ടി എന്‍ ഗോപകുമാര്‍.

1957ല്‍ ശുചീന്ദ്രത്തായിരുന്നു ജനനം. വട്ടപ്പള്ളിമഠം പി നീലകണ്ഠശര്‍മ്മയുടെയും എല്‍ തങ്കമ്മയുടെയും മകന്‍. ശുചീന്ദ്രം ക്ഷേത്രസ്ഥാനികര്‍ ആയിരുന്നു അച്ഛന്‍ . ഭാര്യ ഹെതര്‍ ഗോപകുമാര്‍, മക്കള്‍ ഗായത്രി, കാവേരി . മരുമക്കള്‍ രഞ്ജിത്, വിനായക് . സഹോദരങ്ങള്‍ ടി എന്‍ വിജയം, ടി എന്‍ ശ്രീകുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ പൊതുദര്‍ശനം .

3 മുതല്‍ 4 വരെ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പൊതുദര്‍ശനം . സംസ്‌കാരം വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ . മാധ്യമരംഗത്ത് 3 പതിറ്റാണ്ടിലേറെ നീണ്ട ശക്തമായ സാന്നിധ്യമായിരുന്നു . ഇന്ത്യന്‍ എക്‌സ്പ്രസിലാണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത് . മാതൃഭൂമിയിലും ന്യൂസ് ടൈമിലും പ്രവര്‍ത്തിച്ചു . സ്‌റ്റേറ്റ്‌സ്മാനിലും ഇന്‍ഡിപെന്‍ഡന്റിലും പ്രവര്‍ത്തിച്ചു . പിന്നീട് ബിബിസിയ്ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു .

ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കംമുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു . സാഹിത്യ സിനിമാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു . കേരള സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി . പ്രധാനകൃതികള്‍ വോള്‍ഗ തരംഗങ്ങള്‍, അകന്പടി സര്‍പ്പങ്ങള്‍,ശൂദ്രന്‍ . ജീവന്‍ മശായ് എന്ന സിനിമ സംവിധാനം ചെയ്തു . ദൂരദര്‍ശനുവേണ്ടി ‘വേരുകള്‍’ എന്ന സീരിയല്‍ സംവിധാനം ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here