urse Eunice Lee prepares to give an injection of the Covid-19 vaccine to a health care worker at Ronald Reagan UCLA Medical Center in Westwood, California on December 16, 2020. (Photo by Brian van der Brug / POOL / AFP)

അലാസ്ക: ഫൈസർ കോവിഡ് വാക്സിൻ അമേരിക്കയിൽ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം ആദ്യമായി വാക്സിൻ സ്വീകരിച്ച അലാസ്ക്കയിലെ ഹെൽത്ത് കെയർ വർക്കറിന് പത്തു മിനിട്ടിനുള്ളിൽ കടുത്ത അലർജിക് റിയാക്ഷൻ അനുഭവപ്പെട്ടതായി ബാർലറ്റ് റീജിയണൽ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു. ഡിസംബർ 15 ചൊവ്വാഴ്ചയായിരുന്നു ഈ ജീവനക്കാരി വാക്സിൻ സ്വീകരിച്ചത്. പത്തു മിനിട്ടിനുള്ളിൽ ഇവർക്ക് കടുത്ത ശ്വാസംമുട്ടലും ഉയർന്ന ഹൃദയ സമ്മർദ്ദവും അനുഭവപ്പെട്ടതായി ഡോക്ടർമാർ പറയുന്നു. ഡിസംബർ 16 ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുണ്ടായത്.

വാക്സിൻ നൽകുമ്പോൾ ഇത്തരത്തിലുള്ള അലർജി ഉണ്ടാകാൻ സാധ്യത മുന്നിൽ കണ്ടു കൊണ്ട് ഇതിനാവശ്യമായ ചികിൽസാ സംവിധാനങ്ങളും ഒരുക്കിയിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. അലാസ്കയിലെ കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന എല്ലാ സൈറ്റുകളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അലാസ്കാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആൻ സിങ്ക് പറഞ്ഞു.

അമേരിക്കയിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ആദ്യ സംഭവമാണിതെങ്കിലും ഇതിനു സമാനമായ അലർജിക്ക് റിയാക്ഷൻ ഇംഗ്ളണ്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് അനഫിലേക്സിസ് ( ANA PHYLAXIS ) എന്നാണ് അറിയപ്പെടുന്നത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയ ജോലിക്കാരിക്ക് ബെനഡ്രിൽ , ആന്റി ഹിസ്താമിൻ എന്നിവ നൽകി ഐ.സി.യു വിലേക്ക് മാറ്റിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here