ബ്രാംപ്ടണ്‍ മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ചു വര്‍ഷം തോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി.കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസ് ആഗസ്റ്റ് 21 ന് ഒന്റാരിയോയിലെ പ്രൊഫസേഴ്‌സ് ലേക്കിൽ രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യ സംഘാടകനും സമാജം പ്രസിഡന്റുമായ കുര്യൻ പ്രാക്കാണം അറിയിച്ചു. മത്സരത്തിൽ പ്രമുഖ വ്യവസായി എം. എ. യൂസഫലിയാണ് മുഖ്യാതിഥി പ്രതീക്ഷിക്കുന്നത് .
 
കാനഡയുടെ സംസ്‌കാരത്തിലേയ്ക്ക് ഇഴകിചേർന്ന പല സംസ്‌കാരങ്ങളുടെയും ഓർമപ്പെടുത്തൽ കൂടിയാണ് മലയാളികൾ സംഘടിപ്പിക്കുന്ന ഈ ജലോത്സവമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശംസിച്ചത്. കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഇത്തരമൊരു മത്സരത്തിന് വേദിയൊരുക്കിയ സംഘാടകരേയും, വോളണ്ടിയർമാരേയും പ്രത്യേകം അഭിനന്ദിച്ചു. ഇക്കുറി കൊവിഡ് മാനദണ്ഡങ്ങളെല്ലാം പൂർണമായി പാലിച്ചുകൊണ്ടായിരിക്കും മത്സരം നടത്തുന്നത്.
 
വള്ളം കളിയുടെ വിളംബര പ്രഖ്യാപനം ഇക്കഴിഞ്ഞ ശനിയാഴ്ച വിപുലമായ രീതിയിൽ നടത്തപ്പെട്ടു. കാനഡയിലെയും കേരളത്തിലെയും പ്രമുഖ നേതാക്കൾ യോഗത്തിൽ സൂം വഴിയായി പങ്കെടുത്തു. മന്ത്രി ശിവന്‍ കുട്ടി പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ, എ എം ആരിഫ് ആം പി ,നോർക്ക റൂട്ട് വൈസ് ചെയർമാൻ ശ്രീ കെ വരദരാജൻ , കൊച്ചി മേയർ എം അനിൽകുമാർ തുടങ്ങിയവരും പ്രമുഖ സിനിമ താരം ഹരിശ്രീ അശോകനും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വള്ളംകളി കമ്മറ്റിഅംഗങ്ങൾ ആയ മേയർ പാട്രിക് ബ്രൗൺ, ഒന്റാറിയോ ട്രസ്റ്റി ബോർ പ്രസിഡണ്ട് സർക്കാരിയ എം പി പി, ഇമിഗ്രേഷൻ മന്ത്രി ശ്രീ പരം ഗിൽ , റൂബി സഹോത എം പി , കമൽ ഖേര എം പി , അമർജ്യോത് സന്ധു എം പി പി , ദീപക് ആനന്ദ് എം പി പി , പോലീസ് സൂപ്രണ്ടു നാവ് ചിന്‍സര്‍ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് , നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസോസിയേഷൻസ് ഇൻ കാനഡയുടെ ജനറൽ സെക്രട്ടറി പ്രസാദ് നായർ ,ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി, പോൾ കറുകപ്പള്ളി,യോഗ ഗുരു തോമസ് കൂവള്ളൂർ , നഫ്‌മ നാഷണൽ സെക്രട്ടറി മനോജ് ഇടമന, കുഖ്യ സ്പോൺസർ മനോജ് കരാത്ത തുടഞ്ഞിയവർ യോഗത്തിൽ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു. കുഖ്യ സംഘാടകനും ബ്രാംപ്ടൻ മലയാളീ സമാജം പ്രസിഡണ്ടുമായാ കുര്യൻ പ്രക്കാനം യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി ലത മേനോൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ബിനു ജോഷ്വാ നന്ദിയും പറഞ്ഞു. സമാജം വൈസ് പ്രസിഡണ്ട് ഷിബു ചെറിയാൻ, ജോയിന്റ് സെക്രട്ടറി മുരളി പണിക്കർ , സമാജം ജോയിന്റ് ട്രഷറർ സെൻ ഈപ്പൻ , സമാജം ജോയിന്റ് സെക്രട്ടറി സഞ്ജയ് മോഹൻ തുടഞ്ഞിയവർ വിവിധ വിഷയങ്ങളിൽ അവതരണം നടത്തി . ലിസ് കൊച്ചുമ്മൻ എം സി യായി പരിപാടികൾ നിയന്ത്രിച്ചു.
 
 

LEAVE A REPLY

Please enter your comment!
Please enter your name here